കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സഭാദിനാഘോഷം ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നു എകെസിസി രൂപത ഡയറക്ട ർ
ചെമ്മലമറ്റം: കത്തോലിക്ക കോൺഗ്രസ് സീറോ മലബാർ സഭയുടെ ശബ്ദമാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ പാലാ രൂപത കത്തോലിക്ക കോൺഗ്രസ് നടത്തിയ സഭാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ഉറച്ച നിലപാടുകൾ എടുക്കുവാനും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാനും വിശ്വാസം പ്രഘോഷിക്കുവാനും ഏത് പ്രതിസന്ധി ഘട്ടത്തിലും സഭയുടെ കാവൽഭടന്മാരായി ശോഭിക്കുവാനും കത്തോലിക്ക കോൺഗ്രസിനേ കഴിയുകയുള്ളുവെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ജോസ് വട്ടുകുളം, ബെന്നി കിണറ്റുകര എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news