x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: കൊ​റി​യ​ർ വ​ഴി എ​ത്തി​ച്ച നി​രോ​ധി​ത മ​രു​ന്നു​ക​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ


Published: July 4, 2026 01:24 AM IST | Updated: July 4, 2026 01:24 AM IST

നി​രോ​ധി​ത മ​രു​ന്നു​ക​ളു​മാ​യി​പി​ടി​യി​ലാ​യ ഇ.​എ​സ്. അ​മീ​ർ​ഖാ​ൻ പോ​ലീ​സ്, ജി​ല്ലാ ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കൊ​പ്പം.

കാ​ഞ്ഞി​ര​പ്പ​ള്ളി: കൊ​റി​യ​ർ വ​ഴി എ​ത്തി​ച്ച നി​രോ​ധി​ത മ​രു​ന്നു​ക​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഓ​ണ്‍​ലൈ​നി​ലൂ​ടെ ഓ​ർഡ​ര്‍ ചെ​യ്ത് കൊ​റി​യ​ര്‍ വ​ഴി എ​ത്തി​ച്ച ഡോ​ക്ട​റു​ടെ കു​റി​പ്പി​ല്ലാ​ത്ത ഷെ​ഡ്യൂ​ള്‍ എ​ച്ച് മ​രു​ന്നു​മാ​യി പൊ​ൻ​കു​ന്നം ശാ​ന്തി​ഗ്രാം എ​ട്ടു​വേ​ലി​ൽ ഇ.​എ​സ്. അ​മീ​ർ​ഖാ​ൻ (27) പി​ടി​യി​ലാ​യ​ത്.

ഡോ​ക്ട​റു​ടെ കു​റി​പ്പി​ല്ലാ​തെ നി​രോ​ധി​ത മ​രു​ന്നു​ക​ള്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ എ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തെ​ക്ക​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൊ​റി​യ​ര്‍ സ​ര്‍​വീ​സ് സെ​ന്‍റ​റി​ല്‍ പാ​ഴ്‌​സ​ല്‍ എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ യു​വാ​വി​നെ​യും പാ​ഴ്‌​സ​ലും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ലാ ഡ്ര​ഗ്‌​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ജ​മീ​ല ഹെ​ല​ന്‍ ജേ​ക്ക​ബ്, താ​ര എ​സ്. പി​ള്ള, ബ​ബി​ത കെ. ​വാ​ഴ​യി​ല്‍ എ​ന്നി​ര​ട​ങ്ങി​യ സം​ഘ​ത്തി​ന് പി​ടി​ച്ചെ​ടു​ത്ത മ​രു​ന്നും പി​ടി​യി​ലാ​യ യു​വാ​വി​നെ​യും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി കൈ​മാ​റി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി വി​ശാ​ല്‍ ജോ​ണ്‍​സ​ണി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​കെ. മ​നോ​ജ്, എ​സ്ഐ​മാ​രാ​യ ജി. ​ഗോ​കു​ല്‍, എ​സ്.​എ​സ്. ഷി​ജു, രം​ഗ​നാ​ഥ​ന്‍, എ​എ​സ്ഐ പ്ര​ദീ​പ്, സി​പി​ഒ​മാ​രാ​യ എം.​വി. സു​ജി​ത്, രാ​ഹു​ല്‍ ബാ​ബു, അ​രു​ണ്‍ ബേ​ബി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​രു​ന്നു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്

Tags : Nattuvishesham District news

Recent News

Corehub Up