x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ട്ടി​ടം റെ​ഡി; പ​ക്ഷേ കി​ട​ത്തി ചി​കി​ത്സ​യി​ല്ല


Published: July 4, 2026 01:33 AM IST | Updated: July 4, 2026 01:33 AM IST

മ​ര​ങ്ങാ​ട്ടു​പി​ള്ളി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം

മ​ര​ങ്ങാ​ട്ടു​പി​ള്ളി: ആ​റ് വ​ര്‍​ഷം മു​മ്പ് അ​ഞ്ചു കോ​ടി രൂ​പ മു​ട​ക്കി ര​ണ്ടു​നി​ല കെ​ട്ടി​ടം നി​ര്‍​മി​ച്ച് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തി​യ മ​ര​ങ്ങാ​ട്ടു​പി​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ല്‍ കി​ട​ത്തി ചി​കി​ത്സ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല.

പ​ഴ​യ ആ​ശു​പ​ത്രി​യി​ല്‍ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കി​ട​ത്തി ചി​കി​ത്സ ഉ​ണ്ടാ​യി​രു​ന്നു. പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച ശേ​ഷം ഡോ​ക്ട​റു​ടെ സേ​വ​നം രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള രോ​ഗി​ക​ള്‍​ക്കാ​യി പ​രി​മി​ത​മാ​യ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഉ​ച്ച​വ​രെ ര​ണ്ടു ഡോ​ക്ട​ര്‍​മാ​രു​ടെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​രു ഡോ​ക്ട​റു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ണ്. കി​ട​ത്തി ചി​കി​ത്സ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വൈ​കു​ന്നേ​രം ആ​ശു​പ​ത്രി അ​ട​ച്ചി​ടും.
കി​ട​ത്തി ചി​കി​ത്സ​യ്ക്കു ര​ണ്ടാം നി​ല​യി​ല്‍ സൗ​ക​ര്യ​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ​ക്ഷേ ലി​ഫ്റ്റ്, റാം​പ് എ​ന്നി​വ ഇ​ല്ല. ന​ഴ്‌​സു​മാ​രു​ടെ എ​ണ്ണം കു​റ​വെ​ന്നും പ​രാ​തി​യു​ണ്ട്. പു​തി​യ മ​ന്ദി​രം 2020 ലാ​ണ് നാ​ടി​നു സ​മ​ര്‍​പ്പി​ച്ച​ത്. ആ​ര്‍​ദ്രം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കൂ​ടു​ത​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു.

പു​തി​യ മ​ന്ദി​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. പ​ക്ഷേ തു​ട​ര്‍​ന​ട​പ​ടി വൈ​കു​ക​യാ​ണ്.

Tags : Nattuvishesham District news

Recent News

Corehub Up