x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി​ക​ള്‍ പി​ടി​യി​ൽ


Published: July 3, 2026 11:33 PM IST | Updated: July 3, 2026 11:33 PM IST

നെ​ടു​ങ്ക​ണ്ടം: വ്യ​ത്യ​സ്ത കേ​സു​ക​ളി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം പ​തി​റ്റാ​ണ്ടു​ക​ളോ​ളം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യി. നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ല്‍ 35 വ​ര്‍​ഷം മു​മ്പ് ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​ന് പി​ടി​യി​ലാ​കു​ക​യും റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യും ചെ​യ്ത പ​ച്ച​ടി പാ​ല​യ്ക്കാ​പ്പ​റ​മ്പി​ല്‍ സു​കു (66), 25 വ​ര്‍​ഷം മു​മ്പ് പാ​മ്പാ​ടും​പാ​റ​യി​ല്‍ പീ​ഡ​ന, സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സു​ക​ളി​ല്‍ പി​ടി​യി​ലാ​യ​തി​നുശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ല്‍​പ്പോ​യ കൊ​ട്ടാ​ര​ക്ക​ര മാ​മ്പു​ഴ സ​ര​സ്വ​തി മ​ന്ദി​ര​ത്തി​ല്‍ സേ​തു​കു​മാ​ര്‍ (68) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​ണ്.

1.600 കി​ലോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് സു​കു ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ​ത്. 35 വ​ര്‍​ഷ​മാ​യി ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള പ്ര​ത്യേ​ക സ്‌​ക്വാ​ഡ് ആ​ഴ്ച​ക​ള്‍ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍ വ​യ​നാ​ട്ടി​ലെ ക​ല്‍​പ്പ​റ്റ​യി​ല്‍നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ന് കൈ​മാ​റി. 1991 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​യാ​ള്‍ വ​യ​നാ​ട്ടി​ല്‍ കൃ​ഷി​പ്പ​ണി​ക​ളും മ​റ്റു ജോ​ലി​ക​ളും ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

2001ല്‍ ​നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത പീ​ഡ​ന, സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ സേ​തു​കു​മാ​ര്‍. 2000 ഡി​സം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​മ്പാ​ടും​പാ​റ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ഗ​ള്‍​ഫി​ല്‍ കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് 17,500 രൂ​പ വാ​ങ്ങു​ക​യും വീ​ട്ടി​ല്‍നി​ന്നു മും​ബൈ​യ്ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്ത ശേ​ഷം ഗ​ള്‍​ഫി​ലേ​ക്ക് വി​ടാ​തെ അ​വി​ടെവ​ച്ച് പീ​ഡ​ന​ത്തി​ര​യാ​ക്കു​ക​യുമായി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പി​ടി​കൂ​ടി​യ ഇ​യാ​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യശേ​ഷം ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഷൊ​ര്‍​ണൂ​രി​ന​ടു​ത്ത് പ​രു​ത്തി​പ്ര​യി​ല്‍നി​ന്നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് ഇ​യാ​ളെ പി​ടി​കൂ​ടി നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ന് കൈ​മാ​റി​യ​ത്

Tags : Nattuvishesham District news

Recent News

Corehub Up