ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹരിതസുന്ദര ഭൂമി പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടി
ചെറുതോണി: ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഹരിതസുന്ദര ഭൂമി പദ്ധതിക്ക് തുടക്കം കുറിച്ചു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത് കാഞ്ഞിരത്തുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, ഗ്രാമതല ഫെഡറേഷൻ പ്രസിഡന്റ് മോളി ജോണി എന്നിവർ പ്രസംഗിച്ചു. പ്രവർത്തനഗ്രാമങ്ങളിലെ സ്വാശ്രയസംഘ പ്രവർത്തകരുടെ ഭവനങ്ങൾ പച്ചക്കറി, ഫലവൃക്ഷ ചെടികളാൽ സമൃദ്ധമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലയിലെ 14 പഞ്ചായത്തുകളിലായി സാധാരണക്കാരായ 4,500 കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്ന് ഫാ. സുജിത് കാഞ്ഞിരത്തുംമൂട്ടിൽ പറഞ്ഞു.
Tags : Nattuvishesham District news