x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളി​ൽ മു​ണ്ടി​നീ​ര്: ജാ​ഗ്ര​ത വേ​ണം


Published: July 4, 2026 12:02 AM IST | Updated: July 4, 2026 12:02 AM IST

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ സ്കൂ​ൾ കു​ട്ടി​ക​ളി​ൽ മു​ണ്ടി​നീ​ര് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​തവേ​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​പി.​വി. വി​ദ്യ അ​റി​യി​ച്ചു. പാ​ര​മി​ക്‌​സോ വൈ​റ​സാ​ണ് മു​ണ്ടി​നീ​രി​നു കാ​ര​ണ​മാ​യ രോ​ഗാ​ണു. വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗം ഉ​മി​നീ​ര്‍ ഗ്ര​ന്ഥി​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ അ​ണു​ബാ​ധ ഉ​ണ്ടാ​യ ശേ​ഷം ഗ്ര​ന്ഥി​ക​ളി​ല്‍ വീ​ക്കം ക​ണ്ടു​തു​ട​ങ്ങു​ന്ന​തി​നു തൊ​ട്ടു മു​മ്പും വീ​ക്കം ക​ണ്ടു തു​ട​ങ്ങി​യ ശേ​ഷം നാ​ലു മു​ത​ല്‍ ആ​റു ദി​വ​സം വ​രെ​യു​മാ​ണ് രോ​ഗം സാ​ധാ​ര​ണ​യാ​യി പ​ക​രു​ന്ന​ത്. കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ല്‍ ക​ണ്ടു​വ​രു​ന്ന​തെ​ങ്കി​ലും മു​തി​ർ​ന്ന​വ​രെ​യും ബാ​ധി​ക്കാ​റു​ണ്ട്.
ചെ​വി​യു​ടെ താ​ഴെ ക​വി​ളി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വീ​ക്കം ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത് ചെ​വി​ക്കു താ​ഴെ മു​ഖ​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ​യോ ര​ണ്ടു വ​ശ​ങ്ങ​ളെ​യു​മോ ബാ​ധി​ക്കും. നീ​രു​ള്ള ഭാ​ഗ​ത്ത് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാം. ചെ​റി​യ പ​നി​യും ത​ല​വേ​ദ​ന​യും ആ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ള്‍.
വാ​യ തു​റ​ക്കു​ന്ന​തി​നും ച​വ​ക്കു​ന്ന​തി​നും വെ​ള്ള​മി​റ​ക്കു​ന്ന​തി​നും പ്ര​യാ​സ​മ​നു​ഭ​വ​പ്പെ​ടു​ന്നു. വി​ശ​പ്പി​ല്ലാ​യ്മ​യും ക്ഷീ​ണ​വും വേ​ദ​ന​യും പേ​ശി വേ​ദ​ന​യു​മാ​ണ് മ​റ്റു ല​ക്ഷ​ണ​ങ്ങ​ള്‍. പ​ല്ലു​വേ​ദ​ന, നീ​ര്, തൊ​ണ്ട​വേ​ദ​ന എ​ന്നൊ​ക്കെ തെ​റ്റി​ദ്ധ​രി​ച്ച് ചി​കി​ത്സ സ്വീ​ക​രി​ക്കു​ന്ന​തി​ന് താ​മ​സി​ക്ക​രു​ത്.
ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ക്കു​ക​യും ഡോ​ക്ട​റെ ക​ണ്ട് ചി​കി​ത്സ തേ​ടു​ക​യും വേ​ണം. ഉ​മി​നീ​ര്, ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും പു​റ​ത്തു​വ​രു​ന്ന സ്ര​വ​ങ്ങ​ളു​ടെ ക​ണി​ക​ക​ൾ വാ​യു​വി​ൽ ക​ല​രു​ന്ന​തു​മൂ​ല​വും രോ​ഗി​യു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​തി​ലൂ​ടെ​യും രോ​ഗി കൈ​കാ​ര്യം ചെ​യ്യു​ന്ന വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ​യും രോ​ഗം മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രു​ന്നു.
പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ ത​ല​ച്ചോ​റ്, വൃ​ഷ​ണം, അ​ണ്ഡാ​ശ​യം, ആ​ഗ്‌​നേ​യ ഗ്ര​ന്ഥി ഇ​വ​യ്ക്ക് അ​ണു​ബാ​ധ ഉ​ണ്ടാ​കു​ക​യും ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ല്‍ കേ​ൾ​വി ത​ക​രാ​റി​നും ഭാ​വി​യി​ല്‍ പ്ര​ത്യു​ത്പാ​ദ​ന ത​ക​രാ​റു​ക​ൾ ഉ​ണ്ടാ​കു​ന്ന​തി​നും സാ​ധ്യ​ത​യു​ണ്ട്. ത​ല​ച്ചോ​റി​നെ ബാ​ധി​ച്ചാ​ല്‍ ഗു​രു​ത​ര​മാ​യ എ​ന്‍​സ​ഫ​ലൈ​റ്റി​സ് എ​ന്ന അ​വ​സ്ഥ  ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ
4അ​സു​ഖ ബാ​ധി​ത​ര്‍ പൂ​ര്‍​ണ​മാ​യും രോ​ഗം ഭേ​ദ​മാ​കു​ന്ന​ത്
വ​രെ വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക. മ​റ്റു​ള്ള​വ​രു​മാ​യു​ള്ള സ​മ്പ​ര്‍​
ക്കം ഒ​ഴി​വാ​ക്കു​ക.
4രോ​ഗി​ക​ളാ​യ കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ വി​ട​രു​ത്.
4രോ​ഗി ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ക.
4മു​ണ്ടി​നീ​രിന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ധ്യാ​
പ​ക​ർ​ ര​ക്ഷി​താ​ക്ക​ളെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും
വി​വ​ര​മ​റി​യി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. പ​നി പോ​ലെ​യു​ള്ള രോ​
ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ കു​ടി​വെ​ള്ളം പ​ങ്കി​ടാ​ൻ കു​ട്ടി​
ക​ളെ അ​നു​വ​ദി​ക്ക​രു​ത്.
4രോ​ഗി​ക​ൾ ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക. പു​ളി​പ്പു​ള്ള പ​ഴ​
ച്ചാ​റു​ക​ൾ പോ​ലെ​യു​ള്ള പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കേ​ണ്ട​തി​ല്ല.
4ച​വ​യ്ക്കാ​ൻ ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത നേ​ർ​ത്ത ഭ​ക്ഷ​ണ​ങ്ങ​ൾ ക​
ഴി​ക്കു​ക. നീ​രി​ന്‍റെയും വേ​ദ​ന​യു​ടെ​യും പ്ര​യാ​സം കു​റ​
യ്ക്കു​ന്ന​തി​നാ​യി ഇ​ളം ചൂ​ടു​ള്ള ഉ​പ്പു​വെ​ള്ളം ക​വി​ൾ​ക്കൊ​
ള്ളു​ക. ഐ​സ് വെ​ക്കു​ന്ന​തും ചൂ​ടു​വെ​ള്ള​ത്തി​ൽ മു​ക്കി​പ്പി​
ഴി​ഞ്ഞ തു​ണി ഉ​പ​യോ​ഗി​ച്ച് ചൂ​ട് വയ്ക്കു​ന്ന​തും നീ​രി​നും
വേ​ദ​ന​യ്ക്കും ആ​ശ്വാ​സം ന​ൽ​കാ​ൻ സ​ഹാ​യി​ക്കു

തു​മ്പോ​ളി എ​സ്എ​ൻ​വി എ​ൽ​പി സ്കൂ​ളി​ന് 21 ദി​വ​സം അ​വ​ധി

ആ​ല​പ്പു​ഴ: തു​മ്പോ​ളി എ​സ്എ​ൻ​വി എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ മു​ണ്ടി​നീ​ര് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗം കൂ​ടു​ത​ൽ കു​ട്ടി​ക​ളി​ലേ​ക്ക് വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ, ഇ​തിന്‍റെ ഇ​ൻ​കു​ബേ​ഷ​ൻ കാ​ല​യ​ള​വാ​യ 21 ദി​വ​സം സ്കൂ​ളി​ന് അ​വ​ധി ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തു​മ്പോ​ളി എ​സ്എ​ൻ​വി എ​ൽ​പി സ്കൂ​ളി​ന് ഒ​ന്നുമു​ത​ൽ 21 ദി​വ​സ​ത്തേ​ക്ക് മു​ൻ​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ അ​വ​ധി അ​നു​വ​ദി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.
ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ നി​ർ​വ​ഹി​ക്കേ​ണ്ട​താ​ണ്.
വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മു​ണ്ടി​നീ​ര് പ​ട​ർ​ന്നു​പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ആ​രോ​ഗ്യ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യുന്നു.

Tags : Nattuvishesham District news

Recent News

Corehub Up