തൊടുപുഴ: കാഞ്ഞിരമറ്റത്ത് വയോധികനെ മകന്റെ ഓട്ടോറിക്ഷയിൽ മരിച്ച നിലയില്‍ കണ്ടെത്തി. മേലുകാവ് സ്വദേശി കാനാട്ട് രാജനാണ് (64) മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ഉഴവൂരിലെ ഷാപ്പില് ജോലി ചെയ്തിരുന്ന പിതാവ് പനിയെത്തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകൻ അനുരാജ് ആശുപത്രിയിലെത്തി പിതാവിനെ വീട്ടിലേക്ക് ഓട്ടോയിൽ കൊണ്ടുപോയി.
എന്നാൽ വീട്ടിലെത്തിയശേഷം പിതാവ് ഓട്ടോയിൽനിന്ന് ഇറങ്ങാതെ വന്നതോടെ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് മകൻ വിശദീകരിക്കുന്നത്.
തൊടുപുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രാജന്റെ മൃതദേഹം സംസ്കരിച്ചു. ഭാര്യ: കുമാരി.
Tags : Nattuvishesham District news