x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയപാതയിൽ വീ​ണ്ടും അ​പ​ക​ടം; ടോ​റ​സ് ലോ​റി ഓ​ട​യി​ൽ കു​ടു​ങ്ങി


Published: July 4, 2026 12:07 AM IST | Updated: July 4, 2026 12:07 AM IST

ഓ​ട​യി​ൽ ടോ​റ​സ് ലോ​റി കു​ടു​ങ്ങി​യ നി​ല​യി​ൽ.

തു​റ​വൂ​ർ: പെ​ട്രോ​ൾ പ​മ്പി​ൽനി​ന്ന് ഇ​ന്ധ​നം നി​റ​ച്ചശേ​ഷം ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ഇ​റ​ങ്ങി​യ ടോ​റ​സ് ലോ​റി ഓ​ട​യി​ൽ കു​ടു​ങ്ങി. ദേ​ശീ​യപാ​ത​യി​ൽ എ​ര​മ​ല്ലൂ​ർ ക​വ​ല​യ്ക്കു വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള പെ​ട്രോ​ൾപ​മ്പി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഓ​ട​യി​ൽനി​ന്ന് ലോ​റി പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്.
ഉ​യ​ര​പ്പാ​ത​യ്ക്ക് സ​മാ​ന്ത​ര​മാ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ നി​ർ​മിക്കു​ന്ന ഓ​ട​യു​ടെ അ​പ​ക​ട​ാവ​സ്ഥ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഓ​ട​യു​ടെ മു​ക​ളി​ലൂ​ടെ കാ​ൽന​ടക്കാ​ർ​ക്കു​പോ​ലും ആ​ത്മവി​ശ്വ​സ​ത്തോ​ടെ ന​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ല​വി​ൽ റോ​ഡും ഓ​ട​യും ത​മ്മി​ൽ ഉ​യ​ര​വ്യ​ത്യാ​സം കൊ​ണ്ടു​ത​ന്നെ ജ​നം ബു​ദ്ധി​മു​ട്ടു​മ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ളും.
ദേ​ശീ​യപാ​ത​യോ​ര​ത്ത് പു​തു​താ​യി നി​ർ​മിക്കു​ന്ന ഓ​ട​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​വാ​ൻ സാ​ധി​ക്കാ​തെ റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.
തു​റ​വൂ​ർ മു​ത​ൽ അ​രൂ​ർ വ​രേ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടേ​യും ഓ​ട​യു​ടെ​യും നി​ർ​മാ​ണം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

Tags : Nattuvishesham District news

Recent News

Corehub Up