x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ജ​ന​റ​ൽ കൗ​ണ്‍​സി​ൽ

വെബ്ഡെസ്ക്
Published: August 5, 2026 02:33 AM IST | Updated: August 5, 2026 02:33 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 153-ാം ജ​ന​റ​ൽ കൗ​ണ്‍​സി​ൽ വെ​ള്ളാ​നി​ക്ക​ര​യി​ലെ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു ന​ട​ന്നു.

എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. വ​ത്സ​രാ​ജ്, കെ. ​രാ​ജ​ൻ, റ​ബ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ. ഹ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ലാ​വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ല്ലാ സ്റ്റേ​ഷ​നി​ലും ഫാം​ഡേ സം​ഘ​ടി​പ്പി​ക്കാ​ൻ ധാ​ര​ണ​യാ​യി. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ എ​ല്ലാ കോ​ള​ജി​ലും പ്ലേ​ഗ്രൗ​ണ്ട് വേ​ണ​മെ​ന്ന ആ​വ​ശ്യം വി​ദ്യാ​ർ​ഥി​പ്ര​തി​നി​ധി​ക​ൾ മു​ന്നോ​ട്ടു​വ​ച്ചു. റ​ബ​ർ ബോ​ർ​ഡു​മാ​യി ചേ​ർ​ന്ന് ഗ​വേ​ഷ​ണ വി​ജ്ഞാ​ന​വ്യാ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ സ​ഭ​യെ അ​റി​യി​ച്ചു.

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ഭ്യ​ന്ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി യോ​ജി​ച്ച് ഇ​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ണ​മെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു. വി​വി​ധ അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​ടി. സ​ജി​താ​റാ​ണി അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews General Council

Recent News

Corehub Up