x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഷി​ക ന​ഷ്‌ടം വി​ല​യി​രു​ത്തി കൃ​ഷി മ​ന്ത്രി പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ

വെബ് ഡെസ്ക്
Published: August 13, 2026 03:30 AM IST | Updated: August 13, 2026 03:30 AM IST

അ​മ്പി​ളി ജി​തി​ന്‍റെ വാ​ഴ​ത്തോ​ട്ടം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദിഖ് സ​ന്ദ​ർ​ശി​ക്കു​ന്നു.

തി​രു​വ​ല്ല: സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ത്തി​ലും വ​ൻ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച തി​രു​വ​ല്ല​ പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ മ​ന്ത്രി ടി. ​സി​ദ്ദി​ഖ് സ​ന്ദ​ർ​ശി​ച്ചു. പ്ര​ള​യ​ബാ​ധി​ത കൃ​ഷി​യി​ട​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ൽ വി​ല​യി​രു​ത്തി​യ മ​ന്ത്രി, ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ക​യും കാ​ർ​ഷി​ക പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

കു​റ്റൂ​ർ, നി​ര​ണം, നെ​ടു​മ്പ്രം, ക​ട​പ്ര, പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും തി​രു​വ​ല്ല ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ര​ള​യ​ബാ​ധി​ത കൃ​ഷി​യി​ട​ങ്ങ​ൾ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. വെ​ള്ള​ക്കെ​ട്ട് മൂ​ലം ന​ശി​ച്ച കൃ​ഷി​യി​ട​ങ്ങ​ൾ, വി​വി​ധ വി​ള​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ടം, കാ​ർ​ഷി​ക അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ൾ​ക്ക് സം​ഭ​വി​ച്ച കേ​ടു​പാ​ടു​ക​ൾ എ​ന്നി​വ അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.
നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​ങ്ക​ൽ ഒ​ട്ട​ത്തി​ൽ വീ​ട്ടി​ൽ സി. ​അ​മ്പി​ളി​യു​ടെ കൃ​ഷി​യി​ട​വും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. ഈ ​വ​ർ​ഷം കൃ​ഷി ചെ​യ്തി​രു​ന്ന 500 വാ​ഴ​ക​ൾ പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച​താ​യി അ​മ്പി​ളി മ​ന്ത്രി​യെ അ​റി​യി​ച്ചു. വി​ള​യ്ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് എ​ടു​ത്തി​രു​ന്ന​താ​യും അ​വ​ർ വ്യ​ക്ത​മാ​ക്കി. കൃ​ഷി​നാ​ശ​ത്തി​ന്‍റെ വ്യാ​പ്തി​യും തു​ട​ർ​സ​ഹാ​യ​ങ്ങ​ളും സം​ബ​ന്ധി​ച്ച് മ​ന്ത്രി നേ​രി​ട്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​ൽ ന​ട​ന്ന ക​ർ​ഷ​ക അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ ക​ർ​ഷ​ക​ർ ത​ങ്ങ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും ആ​വ​ശ്യ​ങ്ങ​ളും മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. കൃ​ഷി​നാ​ശം മൂ​ല​മു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി, പു​ന​ർ​കൃ​ഷി​ക്കു​ള്ള സ​ഹാ​യം, കൃ​ഷി​യി​ട​ങ്ങ​ളി​ലെ ചെ​ളി​യും എ​ക്ക​ലും നീ​ക്കം ചെ​യ്യ​ൽ, വി​ത്ത്, തൈ ​വി​ത​ര​ണം, ന​ഷ്‌​ട​പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്ക​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ചു. ക​ർ​ഷ​ക​രെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡോ. ​ര​ഘു​നാ​ഥ​ൻ നാ​യ​ർ, പ്ര​മോ​ദ് രാ​മ​ച​ന്ദ്ര​ൻ, കെ. ​അ​ജോ​യ്, അ​ല​ക്സ് കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന​യോ​ഗം ക​ള​ക്‌​ട​റേ​റ്റി​ൽ ചേ​ർ​ന്നു. തി​രു​വ​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ മ​ന്ത്രി സി​ദ്ദി​ഖി​നൊ​പ്പം വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

എം​എ​ൽ​എ​മാ​രാ​യ കെ.​യു. ജ​നീ​ഷ് കു​മാ​ർ, പ​ഴ​കു​ളം മ​ധു, സി.​വി. ശാ​ന്ത​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ്റ്റെ​ല്ലാ തോ​മ​സ്, ‌ സാം ​ഈ​പ്പ​ൻ, ജി​ല്ലാ ക​ള​ക്‌​ട​ർ എ. ​നി​സാ​മു​ദീ​ൻ, പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു അ​നി​ൽ, പു​ള​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ​കു​ര്യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ റെ​ജി​മോ​ൾ തോ​മ​സ്, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ​മാ​ർ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvisesham DistrictNews DeepikaNews Agriculture

Recent News

Corehub Up