പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: ചങ്ങനാശേരിയുടെ വിവിധ ഭാഗങ്ങളില് പൊലിസ് ജനപങ്കാളിത്തത്തോടെ എഐ കാമറകള് സ്ഥാപിക്കുന്നു. മോഷണം, സാമൂഹ്യവിരുദ്ധ പ്രവര്ത്തനങ്ങള്, ട്രാഫിക് നിയമലംഘനങ്ങള് എന്നിവ കൂടാതെ ക്രിമിനല് സംഘങ്ങളെയും പിടികൂടി നിയമത്തിന്റെ പരിധിയില്ലെത്തിക്കാനാണ് എഐ കാമറകള് സ്ഥാപിക്കുന്നത്.
സെന്ട്രല്ജംഗ്ഷന്, കെഎസ്ആര്ടിസി, പെരുന്ന, പാലാത്രച്ചിറ, തുരുത്തി പുന്നമൂട്, കുരിശുംമൂട്, തെങ്ങണ, കുന്നുംപുറം, നാലുകോടി, പായിപ്പാട് ജംഗ്ഷനുകളിലാണ് എഐ കാമറകള് സ്ഥാപിക്കുന്നത്. സന്നദ്ധ സംഘടനകള്, റെസിഡന്റ്സ് അസോസിയേഷനുകള്, വിവിധ സ്ഥാപനങ്ങള് തുടങ്ങിയവയുടെ സഹകരണത്തിലാണ് കാമറകള് സ്ഥാപിക്കുന്നത്.
ഈ കാമറകളുടെ കണ്ട്രോളിംഗ് സംവിധാനം അതതു പോലീസ് സ്റ്റേഷനുകള്ക്കായിരിക്കും. കോട്ടയം ജില്ലാ പോലീസ്മേധാവി കെ.എം. സാബു മാത്യുവിന്റെ നിര്ദേശപ്രകാരം ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷന് പരിധിയില് എഐ കാമറകള് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള് ആരംഭിച്ചിട്ടുണ്ട്.
നിലവില് ചങ്ങനാശേരി പൊലിസ് സ്റ്റേഷന് പരിധിയില് നൂറോളം സിസിടിവി കാമറകള് പ്രവര്ത്തനസജ്ജമാണ്. ഇവയിലെ വിഷ്വലുകള് അപ്പപ്പോള് ചങ്ങനാശേരി പൊലിസ് സ്റ്റേഷനിലെ കണ്ട്രോള്റൂമിലുള്ള സ്ക്രീനില് ദൃശ്യമാണ്.
നിരവധി കേസുകള് ഈ സ്ക്രീനിലൂടെ പൊലിസ് തെളിയിക്കുന്നുണ്ട്.
Tags : District News Nattuvishesham AI cameras installed Changanassery