പാലാ: ആധുനിക വിദ്യാഭ്യാസരംഗത്തും ഗവേഷണ മേഖലയിലും ആര്ട്ടിഫിഷല് ഇന്റലിജന്സിന്റെ സാധ്യതകള് പ്രയോജനപ്പെടുത്തുന്നതിനായി പാലാ മാര് സ്ലീവാ കോളജ് ഓഫ് നഴ്സിംഗില് ഏകദിന വര്ക്ക്ഷോപ്പ് സംഘടിപ്പിച്ചു.
മാര് സ്ലീവാ മെഡിസിറ്റി ആശുപത്രി മാനേജിംഗ് ഡയറക്ടര് ഫാ. മാത്യു തെക്കേല് ഉദ്ഘാടനം ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കേണ്ടത് അക്കാദമിക് മികവിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് പ്രിന്സിപ്പല് പ്രഫ. ഡെല്റ്റിമോള് മാത്യു ക്ലാസെടുത്തു. ഡോ. ഷാരോണ് ബേസില് വര്ക്ക്ഷോപ്പിന് നേതൃത്വം നല്കി.