x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ങ്ക​ര​യി​ല്‍ എ​യിം​സ് സ്ഥാ​പി​ക്ക​ണം: കേ​ര​ള കോ​ണ്‍-​എം

വെബ് ഡെസ്ക്
Published: August 28, 2026 11:05 PM IST | Updated: August 28, 2026 11:05 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ജി​ല്ല​യു​ടെ സ​മ​ഗ്ര​മാ​യ വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് മ​ല​ങ്ക​ര കേ​ന്ദ്ര​മാ​ക്കി എ​യിം​സ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ആ​ല​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സച്ചെ​ല​വ് വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​യിം​സ് വ​ന്നാ​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കും. എ​യിം​സി​നാ​യി മ​ല​ങ്ക​ര​യി​ല്‍ ആ​വ​ശ്യ​മാ​യ 300 ഏ​ക്ക​ര്‍ ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്ര​ദേ​ശ​ത്തെ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ സ്ഥ​ലം ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്നും ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ല​ല​ഭ്യ​ത, റോ​ഡ് ക​ണ​ക്റ്റി​വി​റ്റി, നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള കു​റ​ഞ്ഞ ദൂ​രം തു​ട​ങ്ങി​യ അ​നു​കൂ​ല ഘ​ട​ക​ങ്ങ​ള്‍ മ​ല​ങ്ക​ര​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തിലൂ​ടെ തൊ​ടു​പു​ഴ​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ളജ്, മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണ കേ​ന്ദ്രം, ന​ഴ്‌​സിം​ഗ്-പാ​രാ​മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്കും സാ​ധ്യ​ത വ​ര്‍​ധി​ക്കു​മെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.​

പാ​ര്‍​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം മാ​ത്യു വാ​രി​കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൈ​ലാ​ടൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നെ​വി​ന്‍ പ​ട്ടാം​കു​ളം, ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ഒ​ട്ട​യ്ക്ക​ല്‍, തോ​മ​സ് വ​ട്ട​പ്പാ​റ, അ​നു ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Kerala Congress (M)

Recent News

Corehub Up