x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി റി​മാ​ൻ​ഡി​ൽ

വെബ് ഡെസ്ക്
Published: November 27, 2026 11:47 PM IST | Updated: November 27, 2026 11:47 PM IST

അ​ന​ന്തു

ചാ​രും​മൂ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കു​റ​ത്തി​കാ​ട് തെ​ക്കേ​ക്ക​ര ചെ​റു​കു​ന്നം മു​റി​യി​ൽ ന​ട​യി​ൽ വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ അ​ന​ന്തു (18) വി​നെ​യാ​ണ് മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത് .

ര​ണ്ടു​വ​ർ​ഷ​മാ​യി പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച പ്ര​തി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി. പെ​ൺ​കു​ട്ടി നി​ല​വി​ൽ ഗ​ർ​ഭി​ണി​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

മ​റ്റൊ​രു പോ​ക്സോ കേ​സി​ലും മോ​ഷ​ണ​ക്കേ​സി​ലും പ്ര​തി ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. മു​ൻ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട സ​മ​യ​ത്ത് ഇ​യാ​ൾക്ക് പ്രാ​യ​പൂ​ർ​ത്തി​യിരുന്നില്ല. ഒ​ളി​വി​ൽ പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മാ​വേ​ലി​ക്ക​ര സി​ഐ​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​റ​ത്തി​കാ​ട് എ​സ്എ​ച്ച്ഒ സാ​ന്‍റി​നോ അ​ന​ന്ത​കു​മാ​റും സം​ഘ​വു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Accused remanded in case involving the sexual abuse of a minor girl Nattuvishesham DistrictNews

Recent News

Corehub Up