x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ഷ​ങ്ങ​ളാ​യി ശു​ചീ​ക​ര​ണ​മി​ല്ല; കെ​ഐ​പി ക​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ളം

വെബ് ഡെസ്ക്
Published: November 27, 2026 10:47 PM IST | Updated: November 27, 2026 10:47 PM IST

ശു​ചീക​ര​ണം നി​ല​ച്ച​തോ​ടെ കെ​ഐ​പി ക​നാ​ൽ പ്ര​ദേ​ശം കാ​ട് ക​യ​റി​യ​പ്പോ​ൾ

ചാ​രും​മൂ​ട്: മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​സേ​ച​ന ക​നാ​ലാ​യ ക​ല്ല​ട ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ കെഐപി ​ക​നാ​ലും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളും കാ​ട് ക​യ​റി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​കു​ന്നു. ക​നാ​ലി​ൽ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള ശു​ചീ​ക​ര​ണം ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി നി​ല​ച്ച​തി​നെതു​ട​ർ​ന്നാ​ണ് ക​നാ​ൽ പ്ര​ദേ​ശം കാ​ടാ​യി മാ​റി​യ​ത്.

വ​ന്യ​ജീ​വി​ക​ളു​ടെ​യും ഇ​ഴ ജ​ന്തു​ക്ക​ളു​ടെ​യും ആ​വാ​സ കേ​ന്ദ്ര​ങ്ങ​ളാ​യി ഇ​വി​ടം മാ​റി​യി​രി​ക്കു​ക​യാ​ണ് . കൂ​ടാ​തെ കാ​ട് ക​യ​റി​യ ക​നാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം തള്ളലും വ​ർ​ധി​ച്ചു. ക​നാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ഴ്ച്ചെ​ടി​ക​ളും മ​ര​ങ്ങ​ളും വ​ള​ർ​ന്ന് വ​ന​മേ​ഖ​ല​ പോ​ലെ​യാ​യി.

തെ​രു​വു നാ​യ്ക്ക​ളും കാ​ട്ടു​പ്പ​ന്നി​ക​ളും‌‌ മു​ള്ള​ൻ​പ​ന്നി, കീ​രി എ​ന്നി​വ​യും ക​നാ​ലി​ൽ താ​ള​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കൊ​ടും​വേ​ന​ൽ ആ​രം​ഭി​ക്കു​ന്ന​തോ​ടെ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നും പ​രി​ഹാ​ര​മാ​ണ് കെഐപി ​ക​നാ​ലി​ലെ​ത്തു​ന്ന വെ​ള്ളം.

എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി ആ​ദ്യ​വാ​രം ക​നാ​ൽ തു​റ​ക്കും. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ക​നാ​ൽ വൃ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, അ​ഞ്ചു​വ​ർ​ഷ​മാ​യി ക​നാ​ൽ വൃ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ മാ​ലി​ന്യ​ത്തി​നി​ട​യി​ലൂ​ടെ​യാ​ണ് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​ത്. തൊ​ഴി​ലു​റ​പ്പു​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മു​മ്പ് ക​നാ​ൽ വൃ​ത്തി​യാ​ക്കി​യി​രു​ന്ന​ത്.

ഈ ​ജോ​ലി തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ​നി​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കി​യ​തോ​ടെ​യാ​ണ്പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്.

രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​ർ വ​ൻതോ​തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തും ഇ​പ്പോ​ൾ പ​തി​വാ​ണ്. വെ​ള്ളം ഒ​ഴു​കി​യെ​ത്തും മു​മ്പേ ശു​ചീ​ക​ര​ണം ന​ട​ന്നി​ല്ല​ങ്കി​ൽ ക​നാ​ലി​ൽ ത​ള്ളി​യ മാ​ലി​ന്യ​ങ്ങ​ൾ ജ​ന​വാ​സമേ​ഖ​ല​യി​ൽ ആ​രോ​ഗ്യപ്ര്ര​ശ്ന​ങ്ങ​ൾ സൃ​ഷ ്ടി​ക്കും.

അ​തി​നാ​ൽ കെ​ഐ​പി ക​നാ​ൽ അ​ടി​യ​ന്തര​മാ​യി ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : KIP canal Nattuvishesham DistrictNews

Recent News

Corehub Up