കറ്റാനം പോപ്പ് പയസ് എച്ച് എസ് എസിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനം പ്രിൻസിപ്പൽ സി.ടി. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ പാർലമെന്ററി ലിറ്ററസി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. വിദ്യാർഥികൾ ഭരണഘടനയുടെ ആമുഖം വായിക്കുകയും പ്രതിജ്ഞ ചൊല്ലുകയും രാജ്യത്തിന്റെ ഭരണഘടന ശില്പികളെ അനുസ്മരിക്കുകയും ചെയ്തു. പ്രിൻസിപ്പൽ സി.ടി. വർഗീസ് ഉദ്ഘാടനം ചെയ്തു.
പാർലമെന്ററി ലിറ്ററസി ക്ലബ് കോ-ഓർഡിനേറ്റർ ഫാ. സിൽവസ്റ്റർ തെക്കേടത്ത് മുഖ്യസന്ദേശം നൽകി. അധ്യാപകരായ ജോജി വർഗീസ്, മേരി ബിനി, അരുണിമ, വിദ്യാർഥി പ്രതിനിധികളായ റിനി ജോർജ്, ൠഷികേശ് എന്നിവർ പ്രസംഗിച്ചു. ഹന്ന മറിയം ഭരണഘടനാ പ്രതിജ്ഞ ചൊല്ലി നൽകി.
Tags : Constitution Day was observed. Nattuvishesham DistrictNews