പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: സംരക്ഷിക്കാൻ ആരുമില്ലാത്തതും പ്രയാസകരമായ സാഹചര്യങ്ങളിൽ കഴിയുന്നതുമായ വയോജനങ്ങൾക്ക് അടിയന്തര ചികിത്സ, പുനരധിവാസം, പരിചാരക സേവനം, സഹായ ഉപകരണങ്ങൾ എന്നിവ നൽകുന്ന ‘വയോരക്ഷ’ പദ്ധതിയുടെ മാനദണ്ഡങ്ങളിൽ സാമൂഹ്യനീതി ഡയറക്ടറേറ്റ് വ്യക്തത വരുത്തി.
അടിയന്തര ഘട്ടങ്ങളിൽ മുതിർന്ന പൗരന്മാരെ ആശുപത്രിയിലെത്തിക്കുന്നതിനോ ഭക്ഷണം, മരുന്ന്, കെയർഗിവറുടെ സേവനം എന്നിവ നൽകുന്നതിനോ അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കേണ്ടതില്ല.
മക്കളും ബന്ധുക്കളുമുണ്ടെങ്കിലും സഹായം ലഭിക്കാതെ ഒറ്റയ്ക്ക് കഴിയുന്നവർക്ക് അടിയന്തര ചികിത്സയ്ക്കായി പദ്ധതി ഫണ്ട് ഉപയോഗിക്കാമെങ്കിലും തുടർ ചികിത്സ മക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വഴി ഉറപ്പാക്കണം.
Tags : Elderly Protection Scheme Emergency assistance financial status Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash