x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ലേ​ന്ത്യാ ബാ​ങ്ക് പ​ണി​മു​ട​ക്ക്: ജീ​വ​ന​ക്കാ​ര്‍ റാ​ലി​യും ധ​ര്‍ണ​യും ന​ട​ത്തി

വെബ് ഡെസ്ക്
Published: September 12, 2026 01:06 AM IST | Updated: September 12, 2026 01:06 AM IST

ബാ​ങ്ക് പ​ണി​മു​ട​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു കോ​ട്ട​യ​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ര്‍ണ എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ണ്‍ വി. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ട്ട​യം: ബാ​ങ്കു​ക​ളി​ല്‍ പ​ഞ്ച​ദി​ന പ്ര​വൃത്തി​വാ​രം ന​ട​പ്പി​ലാ​ക്കു​ക, സ​ര്‍ക്കാ​രി​ന്‍റെ ഏ​ക​പ​ക്ഷീ​യ​വും വി​വേ​ച​ന​പ​ര​വു​മാ​യ പി​എ​ല്‍ഐ പ​ദ്ധ​തി പി​ന്‍വ​ലി​ക്കു​ക, വാ​ഗ്ദാ​ന​ങ്ങ​ളും ക​രാ​റു​ക​ളും പാ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍സി (യു​എ​ഫ്ബി​യു) ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഖി​ലേ​ന്ത്യാ ബാ​ങ്ക് പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യ​ത്ത് ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധ റാ​ലി​യും ധ​ര്‍ണ​യും ന​ട​ത്തി.

തി​രു​ന​ക്ക​ര എ​സ്ബി​ഐ ടൗ​ണ്‍ ശാ​ഖ​യു​ടെ മു​ന്‍പി​ല്‍നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ റാ​ലി ബേ​ക്ക​ര്‍ ജം​ഗ്ഷ​ന്‍ ചു​റ്റി തി​രി​ച്ച് എ​സ്ബി​ഐ ടൗ​ണ്‍ ശാ​ഖ​യു​ടെ മു​ന്‍പി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍ന്ന് ന​ട​ന്ന ധ​ര്‍ണ എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ണ്‍ വി. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​എ​ഫ്ബി​യു ജി​ല്ലാ ക​ണ്‍വീ​ന​ര്‍ ജോ​ര്‍ജി ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​ബി​ഒ​സി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പി. ​ചി​റ്റാ​ട്ടു​കു​ളം, എ​ഐ​ബി​ഇ​എ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ന്‍, എ​ന്‍സി​ബി​ഇ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ് കു​മാ​ര്‍, ബി​ഇ​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ബി​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Bank Strike rally protest

Recent News

Corehub Up