പാലക്കാട്: ഓൾ കേരള പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ ജില്ലാ കലോത്സവം തരംഗം 2 കെ 25 വർണശബളമായ മത്സര ഇനങ്ങളോടെ ടോപ്പ് ഇൻ ടൗണ്‍ ഓഡിറ്റോറിയത്തിലെ വിവിധ സ്റ്റേജുകളിലും കെഎച്ച്എം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്റ്റേജുകളിലുമായി നടത്തി.
ഉദ്ഘാടന സമ്മേളനം ജില്ലാ പ്രസിഡന്റ് എം.വി. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.സംഘടനയുടെ പ്രവർത്തനങ്ങളെപറ്റി ജില്ലാ സെക്രട്ടറി ജയപ്രകാശ് കുഴൽമന്ദം സംസാരിച്ചു.
ആര്യ സുഭാഷ് കലോത്സവഗീതം ആലപിച്ചു. പിന്നണിഗായകൻ പ്രണവം ശശി മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. സനജൻ കൊല്ലം മുഖ്യപ്രഭാഷണം നടത്തി.
ക്യാപ്റ്റൻ ഗംഗാധരൻ, സുനിത, ശാന്തി നായർ, അബ്ദുൾ ഖാദർ, എ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.മത്സരയിനങ്ങളിൽ 30 ഓളം സ്കൂളുകളിൽ നിന്നായി 600ൽപ്പരം കുട്ടികൾ പങ്കെടുത്തു.
Tags : local nattuvishesham Kalotsavam