x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ഇന്ന് സ​ര്‍​വ​ക​ക്ഷി​യോ​ഗം

വെബ് ഡെസ്ക്
Published: August 19, 2026 10:53 PM IST | Updated: August 19, 2026 10:53 PM IST

പ്രതീകാത്മക ചിത്രം

കു​ള​ത്തൂ​പ്പു​ഴ: കി​ഴ​ക്ക​ന്‍ മേ​ഖ​ല പ​ഞ്ചാ​യ​ത്താ​യ കു​ള​ത്തൂ​പ്പു​ഴ​യി​ലെ ര​ണ്ടു വി​ല്ലേ​ജു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട സ​ര്‍​വേ ന​മ്പ​റു​ള്ള ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​വും പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​തു​കൊ​ണ്ട് പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ന്ന ക​ര്‍​ഷ​ക​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് സ​ര്‍​വ​ക​ക്ഷി​യോ​ഗം. കു​ള​ത്തൂ​പ്പു​ഴ​യെ പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​യി​ല്‍​നി​ന്നു ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടാ​ണ് യോഗം. വൈ​കു​ന്നേരം കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫറന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബ ബീ​വി​യും വൈ​സ് പ്ര​സി​ഡ​ന്‍റ് ് സാ​ബു എ​ബ്ര​ഹാ​മും നേ​തൃ​ത്വം വ​ഹി​ക്കും.

പ്ര​ദേ​ശ​ത്തെ വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സാം​സ്‌​കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളു​മ​ട​ങ്ങു​ന്ന യോ​ഗ​മാ​ണ് ഇ​ന്ന് ചേ​രു​ന്ന​ത.്

കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​വും പ​രി​സ്ഥി​തി ദു​ര്‍​ബ​ല​മേ​ഖ​ല​യാ​ക്കി മാ​റ്റി​യ​തു മൂ​ലം ഭാ​വി​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന ദൂ​ഷ്യ​വ​ശ​ങ്ങ​ള്‍ ക​ര്‍​ഷ​ക​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളെ​യും പ​രി​സ്ഥി​തി​യെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​ക​ളും അ​വ​ക്കു ചു​റ്റു​മു​ള്ള സം​ര​ക്ഷി​ത മേ​ഖ​ല​യും സം​ബ​ന്ധി​ച്ച് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​യ​ലം ക​ര​ടു​വി​ജ്ഞാ​പ​നം​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഈ ​ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ലാ​ണ് കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​ത്. തോ​ട്ടം മേ​ഖ​ല​ക​ളും ആ​രാ​ധ​ന ആ​ല​യ​ങ്ങ​ളും കാ​ര്‍​ഷി​ക മേ​ഖ​ല​ക​ളും പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഈ ​വി​ഷ​യ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ച്ച ത​ണ​ല്‍ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍ സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ജ​ന​സാ​ന്ദ്ര​ത​കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളാ​യ കു ​ള​ത്തൂ​പ്പു​ഴ, തി​ങ്ക​ള്‍​ക​രി​ക്കം വി​ല്ലേ​ജി​ല്‍​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളാ​ണ് പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Tags : Kulathupuzha NattuVishasham DistrictNews

Recent News

Corehub Up