x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​ല്ലി​പ്പാ​റ മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ളി​ൽ പൂ​ർ​വവി​ദ്യാ​ർ​ഥി സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും

വെബ് ഡെസ്ക്
Published: September 6, 2026 01:44 AM IST | Updated: September 6, 2026 01:44 AM IST

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ഷി​ബു സി​റി​യ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ഗ​ളി: അ​ട്ട​പ്പാ​ടി ജെ​ല്ലി​പ്പാ​റ മൗ​ണ്ട് കാ​ർ​മ​ൽ എ​ൽ​പി സ്കൂ​ളി​ൽ യാ​ത്ര​യ​യ​പ്പും പൂ​ർ​വവി​ദ്യാ​ർ​ഥി​സം​ഗ​മ​വും ന​ട​ന്നു. 34 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക റോ​സ​മ്മ​യ്ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

അ​ധ്യാ​പ​കദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​യ്ക്രി​സ്റ്റോ എ​ഡ്യൂ​ക്കേ​ഷ​ൻ ഏ​ജ​ൻ​സി കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ല​ത സി​എം​സി അ​ധ്യ​ക്ഷ​യാ​യി. ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ ക​ള​മ്പാ​ട​ൻ മു​ഖ്യാ​തി​ഥി​യാ​യി.
അ​ജി​ത്ത് ഷോ​ള​യൂ​ർ, പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ സ​ച്ചി​ത സി​എം​സി, പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​രു​ൺ​കു​മാ​ർ, ലൈ​ബി ഫ്രാ​ൻ​സി​സ്, ഡി​ലേ​ഷ് ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​ർ​ജ്, സ്റ്റാ​ഫ് പ്ര​തി​നി​ധി ഷീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് സ്കൂ​ൾ വി​ക​സ​ന​ത്തി​നാ​യി കൈ​മാ​റി.

Tags : Alumni Meet NattuVishasham DistrictNews

Recent News

Corehub Up