x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ക്കെ​ണി​യാ​യി ആ​ലു​വ ബൈ​പ്പാസ് ജം​ഗ്ഷ​ൻ


Published: July 6, 2026 04:58 AM IST | Updated: July 6, 2026 04:58 AM IST

ആ​ലു​വ: ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ നി​ന്ന​ട​ക്കം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ന്നി​റ​ങ്ങു​ന്ന ആ​ലു​വ ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ മേ​ൽ ന​ട​പ്പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കൊ​ച്ചി മെ​ട്രോ, എ​റ​ണാ​കു​ളം, പ​റ​വൂ​ർ, അ​ങ്ക​മാ​ലി, വ​രാ​പ്പു​ഴ മേ​ഖ​ല​ക​ളി​ലേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡ് കു​റു​കെ ക​ട​ക്കാ​നാ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

ദേ​ശീ​യ​പാ​ത​യി​ൽ നി​ന്ന് നേ​രി​ട്ടും ര​ണ്ട് സ​ർ​വീ​സ് റോ​ഡു​ക​ൾ വ​ഴി​യും ബ​സു​ക​ൾ, ഭാ​ര​വ​ണ്ടി​ക​ൾ തു​ട​ങ്ങി​യ​വ ഒ​രേ ദി​ശ​യി​ലാ​ണ് ബൈ​പാ​സ് സ്റ്റോ​പ്പി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ദേ​ശീ​യ പാ​ത​യി​ലേ​ക്ക് പോ​കു​ന്ന യാ​ത്രാ ബ​സു​ക​ള​ട​ക്കം എ​തി​ർ ദി​ശ​യി​ലൂ​ടെ പോ​കു​ന്നു​മു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ പോ​കു​ന്ന​തി​നാ​ൽ സ്ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളും റോ​ഡ് കു​റു​കെ ക​ട​ക്കാ​ൻ പെ​ടാ​പ്പാ​ടി​ലാ​ണ്.

മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടേ​യും എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് നി​ന്ന് ദേ​ശീ​യ പാ​ത​യി​ലൂ​ടെ​യും സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടേ​യും ആ​ലു​വ ടൗ​ണി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ടം ബൈ​പാ​സ് ജം​ഗ്ഷ​നാ​ണ്. ആ​ലു​വ​യി​ൽ നി​ന്ന് ദേ​ശീ​യ പാ​ത​യി​ലേ​ക്കും പോ​കു​ന്നു​ണ്ട്. മ​റ്റൊ​രു ഇ​ട​റോ​ഡും ഇ​വി​ടെ ചേ​രു​ന്നു​ണ്ട്. അ​ഞ്ച് ദി​ശ​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​താ​ണ് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന​ത്.

മെ​ട്രോ യാ​ത്ര​ക്കാ​ർ വ​ന്നി​റ​ങ്ങു​ന്ന സ്റ്റോ​പ്പും ഇ​താ​ണ്. പാ​ർ​ക്ക് ചെ​യ്യാ​നാ​യി ചെ​റു​വാ​ഹ​ന​ങ്ങ​ളും കൂ​ടി​ച്ചേ​രു​ന്ന​തോ​ടെ രാ​വി​ലെ​യും വൈ​കി​ട്ടും വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണി​വി​ടെ. ആ​ലു​വ ബൈ​പാ​സ് ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് ലി​ഫ്റ്റ് സൗ​ക​ര്യ​മു​ള്ള ഫു​ട് ഓ​വ​ർ​ബ്രി​ഡ്ജ് പ​ണി​യ​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ഹൈ​ദ്രോ​സ്, ജി​ല്ലാ ക​മ്മി​റ്റി മെ​മ്പ​ർ ബി​നു ആ​ന്‍റ​ണി എ​ന്നി​വ​ർ ആ​ലു​വ ന​ഗ​ര​സ​ഭ, കൊ​ച്ചി മെ​ട്രോ എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up