x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മീബി​ക് മ​സ്തി​ഷ്കജ്വ​രം സ്ഥി​രീ​ക​രി​ച്ചു


Published: May 12, 2026 10:53 PM IST | Updated: May 12, 2026 10:53 PM IST

കട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് നാ​ലുമു​ക്കി​ൽ അ​മീബി​ക് മ​സ്തി​ഷ്കജ്വ​രം സ്ഥി​രീ​ക​രി​ച്ചു. ഇ​വി​ടെ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന ഇതര സംസ്ഥാന തൊ​ഴി​ലാ​ളി സ്ത്രീ​ക്കാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​വ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ടി​ലെ കെ​ട്ടി​ക്കി​ട​ന്ന ജ​ലം ഉ​പ​യോ​ഗി​ച്ച​തുമൂ​ല​മാ​ണ് രോ​ഗം പി​ടി​പെ​ട്ട​തെന്നാ​ണ് നി​ഗ​മ​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഊ​ർ​ജി​ത​മാ​ക്കി. ആ​ദ്യ​ഘ​ട്ട​മാ​യി ഈ ​തോ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്തു.

ഇ​തോ​ടൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ ബോ​ധ​വ​ത്കര​ണ​വും ന​ൽ​കി. തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​നി​താ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ട​മ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി.

അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബോ​ധ​വത്ക​ര​ണ ക്ലാ​സ് ന​ൽ​കു​വാ​നും തീ​രു​മാ​നി​ച്ചു. ഒ​ന്നു മു​ത​ൽ ഏ​ഴുവ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് രാ​വി​ലെ പ​ത്ത​ര മു​ത​ൽ ഒ​ന്നുവ​രെ​യും എ​ട്ടു മു​ത​ൽ 15 വ​രെ വാ​ർ​ഡു​ക​ളി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ച്ച​ക​ഴി​ഞ്ഞു​മാ​ണ് ക്ലാ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ഴി​ലു​ട​മ​ക​ൾ എ​ല്ലാ ഇതര സംസ്ഥാന ​തൊ​ഴി​ലാ​ളി​ക​ളെ​യും നി​ർ​ബ​ന്ധ​മാ​യും ക്ലാ​സി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​രീ​ക്ഷ​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും ശ​ക്ത​മാ​ക്കും. നി​ല​വി​ൽ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Amebic encephalitis nattuvishesham local news

Recent News

Corehub Up