മൂവാറ്റുപുഴ നഗരസഭ സെക്രട്ടറിയായി ചുമതലയേറ്റ ഷൈജു വര്‍ഗീസിനെ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണിയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു.
മൂവാറ്റുപുഴ: വിവാദങ്ങള്‍ക്കൊടുവില്‍ മൂവാറ്റുപുഴ നഗരസഭയില്‍ പുതിയ സെക്രട്ടറിയായി ഷൈജു വര്‍ഗീസ് ചുമതലയേറ്റു. നഗരസഭാ കൗണ്‍സില്‍ സെക്രട്ടറിക്കെതിരെ പ്രമേയം അവതരിപ്പിച്ച് പാസാക്കിയതിനെ തുടര്‍ന്നാണ് മുന്‍ സെക്രട്ടറി എച്ച്. സിമിക്ക് സ്ഥലംമാറ്റ ഉത്തരവ് ഉണ്ടായത്.
കഴിഞ്ഞ 25ന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിരുന്നെങ്കിലും അവര്‍ ചുമതല ഒഴിയാതിരുന്നത് ഏറെ വിവാദമായിരുന്നു. നഗരസഭ സെക്രട്ടറി എച്ച്. സിമി ഭരണസമിതിയുമായുള്ള കടുത്ത ഭിന്നതകള്‍ക്കൊടുവില്‍ കൗണ്‍സില്‍ പ്രമേയത്തെ തുടര്‍ന്നാണ് കളമശേരി നഗരസഭയിലേയ്ക്ക് സ്ഥലംമാറ്റിയത്.
വ്യാഴാഴ്ച യാത്രയയപ്പ് ചടങ്ങിനിടെ നഗരസഭ ഭരണ സമിതിക്കെതിരെ സെക്രട്ടറി രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് വാഗ്വാദങ്ങളുണ്ടായതും സെക്രട്ടറിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും. ഭരണപരമായ തുടര്‍നടപടികളുടെ ഭാഗമായാണ് പുതിയ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
അടിയന്തര നടപടികളുടെ ഭാഗമായി ഷൈജു വര്‍ഗീസ് നഗരസഭ സെക്രട്ടറിയായി ഇന്നലെ ചുമതലയേല്‍ക്കുകയായിരുന്നു. പത്തനംതിട്ട ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ അഡീഷണല്‍ ഡയറക്ടറായിരുന്നു ഷൈജു വര്‍ഗീസ്.
Tags : Local News Nattuvishesham Ernakulam