എന്‍എസ്എസ് ദിനാചരണത്തിന്റെ ഭാഗമായി മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, എന്‍എസ്എസ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ലഹരിവ
മുതലക്കോടം: എന്‍എസ്എസ് ദിനാചരണത്തിന്റെ ഭാഗമായി മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍എസ്എസ് എന്നിവയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ജിനോ ജോര്‍ജ് റാലി ഫ്ളാഗ് ഓഫ് ചെയ്തു.
അധ്യാപകരായ ബിജോ എം. ജോസ്, ജെയ്സണ്‍ മാത്യു എന്നിവര്‍ ചടങ്ങില്‍ ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശം നല്കി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രിന്‍സി ജോയി, സ്കൗട്ട് മാസ്റ്റര്‍ അമല്‍ ജോണ്‍, ഗൈഡ് ക്യാപ്റ്റന്‍ ജിജി ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്കി.