x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആം​ഗ്ലിക്ക​ൻ സഭാ ബി​ഷ​പ് ഡോ. ​വ​ത്സ​ൻ വ​ട്ട​പ്പാ​റ അന്തരിച്ചു


Published: April 17, 2026 01:24 AM IST | Updated: April 17, 2026 01:24 AM IST

ക​റു​ക​ച്ചാ​ൽ: ആം​ഗ്ലിക്ക​ൻ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ മ​ല​ങ്ക​ര ഭ​ദ്രാ​സ​ന ബി​ഷ​പ് ഡോ. ​വ​ത്സ​ൻ വ​ട്ട​പ്പാ​റ (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു ചേ​ല​ക്കൊ​മ്പ് ആം​ഗ്ലിക്ക​ൻ പ​ള്ളി​യി​ൽ. ചേ​ല​ക്കൊ​മ്പ് വ​ട്ട​പ്പാ​റ വി. ​എ​സ്. ജോ​ണി​ന്‍റെ മ​ക​നാ​ണ്.

നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ൺ​സ് ബാ​പ്റ്റീ​സ്റ്റ് ഹൈ​സ്കൂ​ളി​ലെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം ആം​ഗ്ലിക്ക​ൻ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യി​ൽ നി​ന്നു വേ​ദ ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി. 2003-ൽ ​വൈ​ദി​ക​നാ​യി. കാ​നം, തൊ​ണ്ടു​വേ​ലി വാ​ഴൂ​ർ, വാ ​ക​ത്താ​നം, മു​ട്ട​പ്പ​ള്ളി, കാ​ണ​മ​ല, തു​ലാ​പ്പ​ള്ളി, ചു​ഴ​ന, ച​ര​ൽ കു​ന്ന്, തി​രു​വ​ന​ന്ത​പു​രം, കൂ​വ​പ്പ​ള്ളി, പു​ലി​ക്കു​ന്ന്, പ​ന​ക്ക​ച്ചി​റ, ക​ങ്ങ​ഴ തു​ട​ങ്ങി​യ പ​ള്ളി​ക​ളി​ൽ വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു.2017 മെ​യ്‌ നാ​ലി​നു മ​ല​ങ്ക​ര ഭ​ദ്രാ​സ​ന ബി​ഷ​പ്പായി അ​ഭി​ഷി​ക്ത​നാ​യി.

കേ​ര​ള മ​ക്ക​ൾ മാ​സി​ക മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ, ക്രൈ​സ്ത​വ വീ​ക്ഷ​ണം ചീ​ഫ് എ​ഡി​റ്റ​ർ, മ​ല​ങ്ക​ര ഭ​ദ്രാ​സ​ന വൈ​ദീ​ക സെ​ക്ര​ട്ട​റി, ഗ​ൾ​ഫ് റീ​ജി​യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ഫോ​റം കോ ​കോ​ർ​ഡി​നേ​റ്റ​ർ എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ : മേ​രി​ക്കു​ട്ടി പ​ള്ളി​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ജി​ഷ, (സൗ​ദി). മ​ക​ൻ: അ​ക്ഷ​യ് പോ​ൾ. മ​രു​മ​ക​ൻ: ജി​ൻ​സ​ൺ തോ​മ​സ് (സൗ​ദി).

Tags : Anglican Bishop Dr. Vatsan Vattapara passes away

Recent News

Corehub Up