ട്രിവാന്‍ഡ്രം ക്ലബ്ബ് സീനിയര്‍ ഫോറത്തിന്റെ വാര്‍ഷിക പൊതുയോഗം
പേരൂര്‍ക്കട: ട്രിവാന്‍ഡ്രം ക്ലബ്ബ് സീനിയര്‍ ഫോറത്തിന്റെ 2026-27 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പൊതുയോഗവും തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളില്‍ ചേര്‍ന്നു. ഫോറം പ്രസിഡന്റ് കെ.ആര്.ജി ഉണ്ണിത്താന് അധ്യക്ഷത വഹിച്ചു. സീനിയര്‍ ഫോറം സെക്രട്ടറി എന്‍.ഒ കുരുവിള, വൈസ്പ്രസിഡന്റ് ജ്യോതീന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രസിഡന്റ് മുരളീധരക്കുറുപ്പ് ആശംസാ പ്രസംഗം നടത്തി. ലക്ഷ്മി കുമാരന്, ലത്തീഷ, ശിവജി എന്നിവര്‍ അവതരിപ്പിച്ച ഗാനമേള ഉണ്ടായിരുന്നു.
Tags : Meeting NattuVishasham DistrictNews