x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​മാ​നം ഒ​രു​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു


Published: March 8, 2026 11:41 PM IST | Updated: March 8, 2026 11:41 PM IST

നെ​ടു​മ​ങ്ങാ​ട് : ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മാ​നം ഒ​രു​ക്കു​ന്ന​തി​നി​ടെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ൾ ജ​യ്പാ​ൽ​ഗു​രി സ്വ​ദേ​ശി​യും കാ​ഞ്ഞി​രം​കു​ള​ത്തെ അ​നീ​റ്റ ഷാ​മി​യാ​ന വ​ർ​ക്സി​ൽ ജീ​വ​ന​ക്കാ​ര​നു​മാ​യ ഖാ​ത്തി​ബു​ൽ റ​ഹ്മാ​ൻ (42) ആ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ ര​ണ്ടു​മ​ണി​യോ​ടെ വെ​ള്ള​നാ​ട് ശ്രീ ​ഭ​ദ്ര​കാ​ളി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ല​ങ്കാ​ര​പ്പ​ണി​ക​ൾ ചെ​യ്യു​ക​യാ​യി​രു​ന്നു റ​ഫീ​ഖ് എ​ന്ന ഖാ​ത്തി​ബു​ൽ. ഇ​ദ്ദേ​ഹ​വും മ​റ്റു അ​ഞ്ചു​പേ​രും ചേ​ർ​ന്നാ​ണ് ഇ​രു​മ്പ് ക​മാ​നം വെ​ള്ള​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്ത് ഉ​യ​ർ​ത്തി​യ​ത്. ഇ​തി​നി​ടെ വൈ​ദ്യു​ത ലൈ​നി​ൽ നി​ന്നും ക​മാ​ന​ത്തി​ൽ വൈ​ദ്യു​തി പ്ര​സ​രി​ച്ചു.

ഖാ​ത്തി​ബു​ൽ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് തെ​റി​ച്ചു​വീ​ണു. ഒ​പ്പ​മു​ള്ള​വ​ർ ഖാ​ത്തി​ബു​ലി​ന് സി​പി​ആ​ർ ന​ൽ​കി ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ ഖാ​ത്തി​ബു​ൽ ക​ണ്ണു തു​റ​ന്നെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​പ് ഇ​ദ്ദേ​ഹം ഹൃ​ദ​യാ​ഘാ​ത​ത്തി​ന് ചി​കി​ത്സ തേ​ടി​യി​ട്ടു​ള്ള​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞ​താ​യി കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി.​ബി.​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. മ​റ്റു ജീ​വ​ന​ക്കാ​ർ ചെ​രു​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ജോ​ലി​ക്കി​ടെ ഖാ​ത്തി​ബു​ൽ ചെ​രു​പ്പ് ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. വി​വാ​ഹി​ത​നാ​ണ്. ര​ണ്ട് മ​ക്ക​ളു​ണ്ട് .

Tags : worker dies electrocuted while assembling an arch

Recent News

Corehub Up