കൂവപ്പള്ളി: കലാലയങ്ങളിൽ വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരേയും വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഓപ്പറേഷൻ തൂഫാൻ ആന്റി നാർക്കോട്ടിക് ഹണ്ട് കാമ്പയിൻ സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എം.എൻ. മനോജ് അധ്യക്ഷത വഹിച്ചു.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, സ്കൂൾ മാനേജർ ഫാ. ജോസ് കാരിമറ്റം, മെംബർ ജോസഫ് സെബാസ്റ്റ്യൻ, ഫാ. അഖിൽ ഏറത്ത്, ഹെഡ്മിസ്ട്രസ് ജോഷീന മേരി ജോർജ്, പിടിഎ സെക്രട്ടറി ഷിജോ ജോൺ എന്നിവർ പ്രസംഗിച്ചു.
കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ തൂഫാൻ കിക്ക് ചടങ്ങിൽ എംപി, വിശിഷ്ടാതിഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കാളികളായി. എഴുത്തുകാരനും അധ്യാപകനുമായ ബിനീഷ് കളപ്പുര രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു.