x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​ ശ​ല്യം


Published: February 17, 2026 05:22 AM IST | Updated: February 17, 2026 05:22 AM IST

അ​ടൂ​ർ: കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ സം​ഘ​ർ​ഷം പ​തി​വാ​കു​ന്നു. സ്റ്റാ​ൻ​ഡി​ൽ ത​മ്പ​ടി​ക്കു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​ണ് ഇ​തി​നു പി​ന്നി​ൽ. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12-ന് ​ഒ​രു സ്ത്രീ​യും പു​രു​ഷ​നും ചേ​ർ​ന്ന്‌ ഒ​രു യു​വാ​വി​നെ മ​ർ​ദ്ദി​ച്ചു. ഒ​ടു​വി​ൽ ന​ട്ടു​കാ​ർ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഒ​ഴി​വാ​യ​ത്.

അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് സാ​മു​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണ്. ന​ഗ​ര​ത്തി​ൽ സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ ആ​യി​രു​ന്നു മു​മ്പ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ എ​ങ്കി​ൽ ഇ​പ്പോ​ൾ പ​ക​ൽ സ​മ​യ​ത്തും ഇ​വ​രു​ടെ ശ​ല്യം കൂ​ടു​ത​ലാ​ണ്. ഒ​രു മാ​സം മു​ൻ​പ് സ്റ്റാ​ൻ​ഡി​ലെ കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ൽ ഒ​രു സ്ത്രീ ​കു​ട്ടി​യു​മാ​യി നി​ന്ന​പ്പോ​ൾ മ​ദ്യ​പ​ൻ ശ​ല്യം ചെ​യ്തു.

ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് യു​വാ​വി​നെ​തി​രേ മ​ദ്യ​പ​ൻ തി​രി​ഞ്ഞ സം​ഭ​വം ഉ​ണ്ടാ​യി. പ​ക​ലും രാ​ത്രി​യും ഈ ​കാ​ത്തി​രു​പ്പു കേ​ന്ദ്ര​ത്തി​ലാ​ണ് മ​ദ്യ​പ​സം​ഘം കി​ട​ന്നു​റ​ങ്ങു​ന്ന​ത്.

അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ രാ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി പോ​ലീ​സ് എ​ത്താ​റു​ണ്ടെ​ങ്കി​ലും പ​ക​ൽ സ​മ​യം ഈ ​സേ​വ​ന​മി​ല്ല. പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ പോ​ലീ​സോ ഹോം ​ഗാ​ർ​ഡോ ഉ​ണ്ടെ​ങ്കി​ലും പ​രാ​തി പ​റ​ഞ്ഞാ​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്.

Tags : nattu vishesham Anti-social Adoor KSRTC

Recent News

Corehub Up