x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​സി​നു പു​റ​മേ പാ​ൽ​വി​ല​യും കൂ​ടി; പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ ഹോ​ട്ട​ൽ മേ​ഖ​ല


Published: June 8, 2026 03:10 AM IST | Updated: June 8, 2026 03:10 AM IST

ആ​ല​പ്പു​ഴ: ഗ്യാ​സി​നു പു​റ​മേ പാ​ൽ​വി​ല​യും കൂ​ടി​യ​തോ​ടെ ഭ​ക്ഷ​ണ​ത്തി​ന് വി​ല​കൂ​ട്ടി​യി​ട്ടും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ ഹോ​ട്ട​ൽ മേ​ഖ​ല. പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ അ​ടി​ക്ക​ടി​യു​ള്ള വി​ല വ‌​ർ​ധന​യാ​ണ് പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി തു​ട​രു​ന്ന വി​ല വ​ർ​ധ​ന​യി​ൽ പ​ല​രും മേ​ഖ​ല വി​ട്ടു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞദി​വ​സം മാ​ത്രം 45 രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് വ​ർ​ധിച്ച​ത്. ഇ​തോ​ടെ വ്യാ​വ​സാ​യി​ക സി​ലി​ണ്ട​റി​ന് 3168 രൂ​പ​യാ​യി. ആ​റു​മാ​സം മു​മ്പ് ഇ​ത് 1500 രൂ​പ​യാ​യി​രു​ന്നു.

പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളി​ൽ പ​ല​തും തു​റ​ന്ന് സാ​ധാ​ര​ണ​ഗ​തി​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​ട്ട​ടി​യാ​യി വീ​ണ്ടും വി​ല വ​ർ​ധി​ച്ച​ത്. 30 രൂ​പ​യ്ക്ക് ഊ​ണ് ന​ൽ​കു​ന്ന കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.

കു​റ​ഞ്ഞ നി​ര​ക്കി​ൽ ഗു​ണ​മേ​ന്മ​യു​ള്ള ഭ​ക്ഷ​ണം എ​ന്ന ആ​ശ​യ​ത്തോ​ടെ ആ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ പ​ല പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും ഇ​നി​യും ഈ ​നി​ല​യി​ൽ തു​ട​രാ​നാ​കി​ല്ലെ​ന്ന സ്ഥി​തി​യാ​ണ്. പ്ര​തി​ദി​നം 350ഓ​ളം ഊ​ണ് ന​ൽ​കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളു​ണ്ട്. അ​ഞ്ചു മു​ത​ൽ പ​ന്ത്ര​ണ്ടോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തി​നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​ത്.

പാ​ൽ​വി​ല​യും തി​രി​ച്ച​ടി

പാ​ച​ക​വാ​ത​ക വി​ല​വ‌​ർ​ധന​യെത്തുട​ർ​ന്ന് ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക് വി​ല കൂ​ട്ടി​യി​രു​ന്നു. പ​ല ഇ​ന​ത്തി​നും അ​ഞ്ചു​മു​ത​ൽ 50 രൂ​പ​വ​രെ​യാ​ണ് കൂ​ട്ടി​യ​ത്. ഇ​ത്ത​ര​ത്തി​ൽ ഒ​ന്ന് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​ലി​നും വി​ല​കൂ​ടി​യ​ത്. പാ​ലി​നും പാ​ച​ക​വാ​ത​കം ഉ​ൾ​പ്പെടെ​യു​ള്ള ഇ​ന്ധ​ന​ങ്ങ​ൾ​ക്കും വി​ല​കൂ​ടി​യ​തു കാ​ര​ണം ജി​ല്ല​യി​ൽ 100ഓ​ളം ഹോ​ട്ട​ലു​ക​ൾ ഇ​പ്പോ​ൾ പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ലാ​ഭ​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ ഹോ​ട്ട​ലു​ക​ൾ പൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഉ​ട​മ​ക​ളെ​ന്നാ​ണ് ഹോ​ട്ട​ൽ ആ​ൻ​ഡ് റസ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്.

ഗ്യാ​സ് വി​ല കൂ​ടി​യ​തോ​ടെ ഹോ​ട്ട​ലു​ക​ളി​ൽ ചെ​റു​ക​ടി​ക​ൾ കു​റ​ച്ചു. ഉ​ഴു​ന്നു​വ​ട, ആ​വി​യി​ൽ പു​ഴു​ങ്ങു​ന്ന പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​ണ് നി​യ​ന്ത്ര​ണം. ഉ​ഴു​ന്ന​വ​ട​യ്ക്ക് ഗ്യാ​സ് വ​ലി​യ രീ​തി​യി​ൽ വേ​ണ്ടി​വ​രു​ന്നു​ണ്ട്. പേ​രി​ന് മാ​ത്ര​മാ​ണ് ചെ​റു​ക​ടി​ക​ൾ ഇ​പ്പോ​ൾ പാ​കം ചെ​യ്യു​ന്ന​ത്. വി​ല കൂ​ട്ടി​യ​തോ​ടെ പ​ല​രും ചാ​യകു​ടി ത​ന്നെ കു​റ​ച്ചു.

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധന കാ​ര​ണം ച​ര​ക്ക് ഇ​റ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വും കൂ​ടി. പാ​ഴ്സ​ൽ ചെ​യ്യാ​നു​പ​യോ​ഗി​ക്കു​ന്ന അ​ലൂ​മി​ന​യം ഫോ​യി​ൽ പേ​പ്പ​റി​ന​ട​ക്കം വി​ല​വ​ർ​ധച്ചു. ഊ​ണി​നൊ​പ്പം ഫ്രൈ ​അ​ട​ക്ക​മു​ള്ള സ്പെ​ഷ​ലു​ക​ൾ പ​ല​രും ഒ​ഴി​വാ​ക്കി.

Tags : nattu vishesham Apart from gas milk prices

Recent News

Corehub Up