x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല​ഞ്ഞൂ​രി​ൽ വാ​ഹ​നാ​പ​ക​ടം; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത് കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ച്


Published: June 8, 2026 04:18 AM IST | Updated: June 8, 2026 04:18 AM IST

ക​ല​ഞ്ഞൂ​ർ വ​ലി​യ​പ​ള്ളി​ക്കു സ​മീ​പം ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു ത​ക​ർ​ന്ന കാ​ർ.

ക​ല​ഞ്ഞൂ​ർ: പി​എം റോ​ഡി​ൽ ക​ല​ഞ്ഞൂ​രി​ൽ ര​ണ്ട് ജീ​വ​നു​ക​ൾ കൂ​ടി റോ​ഡി​ൽ പൊ​ലി​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ല​ഞ്ഞൂ​ർ വ​ലി​യ​പ​ള്ളി​ക്കു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ച്ഛ​നും മ​ക​ൾ​ക്കു​മാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ശി​വ​കാ​ശി സ്വ​ദേ​ശി​ക​ളാ​യ സു​ന്ദ​ർ​രാ​ജ്, മ​ക​ൾ ജ​ന​നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു​പേ​ർ​ക്കും ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പു​ല​ർ​ച്ചെ 4.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തു​ന്ന​തി​നു മു​ന്പേ ഓ​ടി​ക്കൂ​ടി​യ പ്ര​ദേ​ശ​വാ​സി​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കാ​റി​ന്‍റെ വാ​തി​ലു​ക​ൾ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

പ​രി​ക്കേ​റ്റ കാ​ർ ഡ്രൈ​വ​ർ പ്ര​ണ​വ്, ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ശി​വ​ശ​ങ്ക​ർ എ​ന്നി​വ​രെ ആ​ദ്യം പു​ന​ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും, പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റി.  തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന വെ​ങ്കി​ടേ​ഷ്, വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.​അ​പ​ക​ട​ത്തേ തു​ട​ർ​ന്ന് തോ​ട്ടി​ൽ മ​റി​ഞ്ഞ ലോ​റി ര​ണ്ട് ക്രെ​യി​നു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ര​യ്ക്ക​ടു​പ്പി​ച്ച​ത്.

ലോ​റി​യു​ടെ അ​മി​ത​വേ​ഗ​ത​മോ അ​ല്ലെ​ങ്കി​ൽ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​തോ ആ​കാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ലു​വ​യി​ൽ നി​ന്ന് കു​ടും​ബ​ത്തോ​ടൊ​പ്പം ശി​വ​കാ​ശി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.
തെ​ങ്കാ​ശി പു​ളി​യ​റ​യി​ൽ നി​ന്ന് വൈ​ക്കോ​ൽ ക​യ​റ്റി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

എ​ന്നാ​ൽ സം​സ്ഥാ​ന​പാ​ത​യി​ൽ ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ളോ സൈ​ൻ ബോ​ർ​ഡു​ക​ളോ ഇ​ല്ല. റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​മാ​ണ് തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

പി​എം റോ​ഡ് ന​വീ​ക​രി​ച്ചു​വെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും റോ​ഡി​നു വീ​തി​യി​ല്ല. റോ​ഡി​ലേ​ക്ക് വെ​ച്ചി​രി​ക്കു​ന്ന ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ളും പ​ല സ്ഥ​ല​ങ്ങ​ളി​ലെ വെ​ളി​ച്ച​ക്കു​റ​വും അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​ വ​രു​ത്തു​ക​യാ​ണ്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up