x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ജ​ർ ജ​ന​റ​ൽ റേ​ച്ച​ൽ തോ​മ​സി​ന്‍റെ സ്ഥാ​ന​ല​ബ്‌​ദി വി. ​കോ​ട്ട​യ​ത്തി​ന് അ​ഭി​മാ​ന​മാ​യി


Published: June 8, 2026 04:12 AM IST | Updated: June 8, 2026 04:12 AM IST

മേ​ജ​ർ ജ​ന​റ​ൽ റേ​ച്ച​ൽ തോ​മ​സ്

പ​ത്ത​നം​തി​ട്ട: വി. ​കോ​ട്ട​യം സ്വ​ദേ​ശി മേ​ജ​ർ ജ​ന​റ​ൽ റേ​ച്ച​ൽ തോ​മ​സ് മി​ലി​ട്ട​റി ന​ഴ്സിം​ഗ് സ​ർ​വീ​സി​ൽ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു. വ​ള്ളി​ക്കോ​ട് - കോ​ട്ട​യം അ​ന്തി​ച്ച​ന്ത വ​ട്ട​പ്പാ​റ​യി​ൽ സ​ജി സാ​മി​ന്‍റെ ഭാ​ര്യ​യാ​ണ്. 38 വ​ർ​ഷ​മാ​യി ന​വി മും​ബൈ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ണ് റേ​ച്ച​ലും കു​ടും​ബ​വും. പൂ​നെ​യി​ലെ നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ഡ​മി​യി​ലൂ​ടെ​യാ​ണ് റേ​ച്ച​ൽ തോ​മ​സ് സൈ​നി​ക സേ​വ​നം ആ​രം​ഭി​ച്ച​ത്. പൂ​നെ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. പൂ​നെ​യി​ലെ സാ​യു​ധ സേ​ന മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു ന​ഴ്സിം​ഗ് പ​ഠ​നം.

കോ​ന്നി ആ​ന​കു​ത്തി കാ​ച്ചാ​ണ​ത്തു തെ​ക്കേ​തി​ൽ പ​രേ​ത​രാ​യ ഫാ. ​ചെ​റി​യാ​ൻ തോ​മ​സി​ന്‍റെ​യും ത​ങ്ക​മ്മ ചെ​റി​യാ​ന്‍റെ​യും മ​ക​ളാ​ണ്. 1988 ജൂ​ൺ ഒ​ന്നി​നാ​ണ് മി​ലി​ട്ട​റി ന​ഴ്സിം​ഗ് സ​ർ​വീ​സി​ന്‍റെ ഭാ​ഗ​മാ​യ​ത്.

സൈ​നി​ക സേ​വ​ന​ത്തി​ൽ നാ​ല് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടു. സൈ​നി​ക ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ലെ രോ​ഗീ പ​രി​ച​ര​ണം, ന​ഴ്സിം​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ റേ​ച്ച​ലി​ന്‍റെ സം​ഭാ​വ​ന​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്. രാ​ജ്യ​ത്തെ സൈ​നി​ക​ർ​ക്കു മി​ക​ച്ച ന​ഴ്സിം​ഗ് പ​രി​ച​ര​ണ​വും വൈ​ദ്യ സ​ഹാ​യ​വും ന​ൽ​കു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് റേ​ച്ച​ൽ തോ​മ​സി​നു​ള്ള​ത്.

പൂ​നി​യ ക​മ്പ​നി​യി​ൽ ക​ൺ​സ​ൾ​ട്ട​ന്‍റ് ആ​ർ​ക്കി​ടെ​ക്ടാ​ണ് സ​ജി സാം. ​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രാ​യ നോ​യ​ൽ, നോ​റ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ നാ​ട്ടി​ലെ​ത്തി​യ കു​ടും​ബം ജ​നു​വ​രി​യി​ൽ മ​ട​ങ്ങി. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി പി.​വി. ലി​സ​മ്മ വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണ് റേ​ച്ച​ലി​ന്‍റെ സ്ഥാ​ന​ല​ബ്‌​ദി. മ​ല​യാ​ളി​യാ​യ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ​ക്കു പി​ൻ​ഗാ​മി​യാ​യി മ​റ്റൊ​രു മ​ല​യാ​ളി എ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up