പ്രതീകാത്മക ചിത്രം
ആറന്മുള: നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് എത്തിച്ചേരുന്ന വാഹനങ്ങൾക്കായി പാർക്കിംഗ് ഗ്രൗണ്ടുകൾ ക്രമീകരിച്ചതായി ആറന്മുള പോലീസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
നീറ്റ് പരീക്ഷയ്ക്കായി എത്തുന്ന വിദ്യാർഥികളുടെ വാഹനങ്ങൾ ആറന്മുള എൻജിനിയറിംഗ് കോളജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം. ഡ്യൂട്ടി ആവശ്യത്തിനായി എത്തുന്ന പോലീസുകാരുടെ വാഹനങ്ങൾ പഴയ പോലീസ് സ്റ്റേഷൻ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം സ്കൂൾ ഗ്രൗണ്ട്, നാൽക്കാലിക്കൽ എസ് വിജിവി എച്ച്എസ്എസ് ഗ്രൗണ്ട്, ആറന്മുള വിഎച്ച്എസ്എസ് ഗ്രൗണ്ട് , വഞ്ചിത്ര മാർത്തോമ്മാ സ്കൂൾ ഗ്രൗണ്ട്, കോഴഞ്ചേരി വഞ്ചിപ്പേട്ട് മൈതാനം, കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ, ഗവ. എച്ച്എസ് ഗ്രൗണ്ടുകൾ, പഞ്ചായത്ത് പാർക്കിംഗ് ഗ്രൗണ്ട്, പുന്നംതോട്ടം ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട് എന്നിവയാണ് മറ്റു സ്ഥലങ്ങൾ.
അടൂർ, പന്തളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ നൽക്കാലിക്കൽ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.ചെങ്ങന്നൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ആറന്മുള ശ്രീ വിജയാനന്ദ വിദ്യാ പീഠം പാർക്കിംഗ് ഗ്രൗണ്ടിലാണ് പാർക്ക് ചെയ്യേണ്ടത്.
പത്തനംതിട്ട ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യണം. കോഴഞ്ചേരി, റാന്നി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സെന്റ് തോമസ് എച്ച്എസ്എസ് കോഴഞ്ചേരി, ഗവൺമെന്റ് എച്ച്എസ്എസ് കോഴഞ്ചേരി ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം.
മറ്റ് സ്ഥലങ്ങളിൽനിന്ന് ചെറിയ റോഡുകളിലൂടെ എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം പാർക്കിംഗ് ഗ്രൗണ്ടുകളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണെന്നും ആറന്മുള പോലീസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Parking