x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ന്മു​ള ജ​ലോ​ത്സ​വം ദേ​ശീ​യോ​ത്സ​വ​മാ​യി മാ​റ​ണം: ഉ​പ​രാ​ഷ്‌​ട്ര​പ​തി

വെബ് ഡെസ്ക്
Published: August 30, 2026 11:34 PM IST | Updated: August 30, 2026 11:34 PM IST

പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ഹെ​ലി​പ്പാ​ഡി​ൽ ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​നെ ആ​ന്‍റോ ആ​ന്‍റ​ണി എം​പി സ്വീ​ക​രി​ക്കു​ന്നു.

ആ​റ​ന്മു​ള: ഉ​ത്രട്ടാ​തി ജ​ലോ​ത്സ​വം കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ​യും ഭ​ക്തി​യു​ടെ​യും കാ​ലാ​തീ​ത​മാ​യ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മെ​ന്ന് ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ. ആ​റ​ന്മു​ള​യി​ൽ പ​ന്പാ​ന​ദി​യു​ടെ നെ​ട്ടാ​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന ഉ​ത്രട്ടാ​തി ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​റ​ന്മു​ള​യി​ലേ​ത് ദേ​ശീ​യോ​ത്സ​വ​മാ​യി മാ​റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്ത​ണം. ടൂ​റി​സം മേ​ഖ​ല​യി​ലു​ള്ള സാ​ധ്യ​ത പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​രി​നു ന​ൽ​ക​ണ​മെ​ന്നും ഉ​പ​രാ​ഷ്‌​ട്ര​പ​തി നി​ർ​ദേ​ശി​ച്ചു.

നൂ​റ്റാ​ണ്ടു​ക​ളാ​യി ആ​റ​ന്മു​ള വ​ള്ളം​ക​ളി ഇ​ന്ത്യ​യി​ലും ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു. സാം​സ്കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ ആ​റ​ന്മു​ള​യ്ക്ക് ശ്ര​ദ്ധേ​യ​മാ​യ ഒ​രു സ്ഥാ​നം ന​ൽ​കാ​ൻ ഇ​തി​ന് ക​ഴി​ഞ്ഞു. ന​മ്മു​ടെ പാ​ര​മ്പ​ര്യ​ങ്ങ​ൾ​ക്ക് ആ​ളു​ക​ളെ ഒ​ന്നി​പ്പി​ക്കാ​നും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും അ​സാ​ധാ​ര​ണ​മാ​യ ക​ഴി​വു​ണ്ടെ​ന്ന് ഉ​ത്സ​വ​ങ്ങ​ൾ ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ൾ പ​ല​പ്പോ​ഴും ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മാ​ത്രം നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്നു.

ഇ​ന്ത്യ അ​തി​ന്‍റെ സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യ​ങ്ങ​ളെ ചേ​ർ​ത്തു​നി​ർ​ത്തു​ന്നു. കേ​ര​ള​ത്തി​ൽ ഓ​ണം ആ​ഘോ​ഷി​ക്കു​മ്പോ​ൾ, പു​രി​യി​ൽ ര​ഥ​യാ​ത്ര ന​ട​ക്കു​ന്നു. ഭൂ​മി​ശാ​സ്ത്രം, ഭാ​ഷ തു​ട​ങ്ങി​യ​വ​യി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും ന​മ്മു​ടെ സം​സ്കാ​രം എ​പ്പോ​ഴും ന​മ്മെ ഒ​ന്നി​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് കേ​ര​ളം എ​ന്നാ​ക്കി​യ ബി​ല്ല് രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​ക്കി​യ സെ​ഷ​നി​ൽ അ​ധ്യ​ക്ഷ​ൻ ആ​കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷ​വും ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ പ​ങ്കു​വ​ച്ചു.

ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര​വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ, മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, മോ​ൻ​സ് ജോ​സ​ഫ്, റോ​ജി എം. ​ജോ​ൺ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ, പ​ള്ളി​യോ​ട സേ​വാ​സ​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. സാം​ബ​ദേ​വ​ൻ എ​ന്നി​വ​ർ ഉ​പ​രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Boat Race

Recent News

Corehub Up