x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ആ​റാ​ട്ടു​പു​ഴ​യും തൃ​ക്കു​ന്ന​പ്പു​ഴ​യും മു​ങ്ങി

വെബ് ഡെസ്ക്
Published: August 1, 2026 10:18 PM IST | Updated: August 1, 2026 10:18 PM IST

ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ റോ​ഡി​ലേ​ക്ക് മ​ര​ത്ത​ടി​കളൾ അ​ടി​ച്ചു​ക​യ​റി നി​ല​യി​ൽ.

ഹ​രി​പ്പാ​ട്: ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തീ​ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് വ​ർ​ധി​ച്ച​തും ദു​രി​ത​ത്തി​ന്‍റെ ആ​ഘാ​തം ഇ​ര​ട്ടി​യാ​ക്കി. അ​ഴീ​ക്കോ​ട​ൻ ന​ഗ​ർ, പെ​രു​മ്പ​ള​ളി, ന​ല്ലാ​ണി​ക്ക​ൽ, ക​ള​ളി​ക്കാ​ട്, എ​സി പ​ള​ളി​യ്ക്ക് വ​ട​ക്ക്, എം​ഇ​എ​സ് മു​ത​ൽ മം​ഗ​ലം കു​റി​ച്ചി​ക്ക​ൽ വ​രെ​യു​ള​ള തീ​ര​ങ്ങ​ളി​ലാ​ണ് കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ക​ര​യി​ലേ​ക്ക് ആ​ഞ്ഞ​ടി​ക്കു​ന്ന​ത്.

തീ​ര​ദേ​ശ പാ​ത​യ്ക്ക് പ​ടി​ഞ്ഞാ​റു​ള്ള വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. റോ​ഡ് ക​വി​ഞ്ഞൊ​ഴു​കി​യ ക​ട​ൽ​വെ​ള്ള​വും മ​ഴ​വെ​ള്ള​വും കി​ഴ​ക്കു​വ​ശ​ത്തെ വീ​ടു​ക​ളി​ലേ​ക്കും വ്യാ​പി​ച്ചു. ഷാ​ൻ മ​ൻ​സി​ലി​ൽ സ​ലാ​ഹു​ദീ​ൻ, മാ​പ്പി​ള​ശേ​രി​ൽ ഉ​മ്മ​ർ​കു​ട്ടി എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ മ​തി​ലു​ക​ൾ ശ​ക്ത​മാ​യ തി​ര​യ​ടി​യി​ൽ ത​ക​ർ​ന്നു. പെ​രു​മ്പ​ള​ളി ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ജി​യോ ബാ​ഗ് ഭി​ത്തി ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ലോ​ളം വീ​ടു​ക​ൾ ഏ​തു​നി​മി​ഷ​വും ക​ട​ലെ​ടു​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ പ്ര​ണ​വം ന​ഗ​ർ, മാ​തു​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ പ​തി​ന​ഞ്ചോ​ളം വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണ് വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും ത​ക​രാ​റി​ലാ​യി.
ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി തീ​ര​ദേ​ശ​വാ​സി​ക​ൾ

ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ക​ട​ൽ​ഭി​ത്തി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മം​ഗ​ലം ഇ​ട​ക്കാ​ട് ജം​ഗ്ഷ​നി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​ന് നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ക​ന​ത്ത മ​ഴ​യെ​യും രാ​ത്രി​യി​ലെ ഇ​രു​ട്ടി​നെ​യും അ​വ​ഗ​ണി​ച്ച് നൂ​റു​ക​ണ​ക്കി​ന് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. കു​ട​ചൂ​ടി​യും മ​ഴ​ക്കോ​ട്ടു​ക​ൾ ധ​രി​ച്ചും എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ റോ​ഡി​ന് കു​റു​കെ വ​ലി​യ മ​ര​ത്ത​ടി​ക​ളും പ്ലാ​സ്റ്റി​ക് കാ​നു​ക​ളും നി​ര​ത്തി​വെ​ച്ചാ​ണ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ എ​ത്തി ഉ​റ​പ്പ് ന​ൽ​കു​ന്ന​ത് വ​രെ ഉ​പ​രോ​ധം തു​ട​രാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Tags : Nattuvishesham DistrictNews DeepikaNews sea encroachment

Recent News

Corehub Up