അടൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരും ഹർത്താൽ അനുകൂലികളും തമ്മിൽ വാക്കേറ്റം. ബംഗളുരുവിൽ നിന്ന് കൈക്കുഞ്ഞുമായി അടൂരിലെത്തിയ യുവതിയും സമരക്കാരുമായാണ് തർക്കമുണ്ടായത്. യുവതിയോടൊപ്പം ബന്ധുക്കളായ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു.
കായംകുളം വരെ ട്രെയിനിൽ യാത്ര ചെയ്ത ശേഷം ബസിൽ അടൂരിലെത്തിയ ഇവർ, പുനലൂരിലേക്ക് പോകുന്നതിനായി കെഎസ്ആർടിസി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സമരക്കാർ ബസ് തടഞ്ഞതിനേ തുടർന്നാണ് വാക്കേറ്റം ഉണ്ടായത്.
രോഗിയായ കൈക്കുഞ്ഞുമായി കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ യാത്രതിരിച്ചതായും ഇവിടെ ഹർത്താലാണന്നുള്ള വിവരം അറിഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു.
Tags : nattu vishesham young woman Argument between arrived with a baby