അനീഷ്
വെമ്പായം: വെമ്പായത്തെ ബാറിലുണ്ടായ തര്‍ക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷും മരിച്ചു. എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റ അനിഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. സംഭവത്തില്‍ പൊള്ളലേറ്റ തേക്കട സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതോടെ ബാറിലുണ്ടായ അക്രമസംഭവത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി ഉയര്‍ന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30-ഓടെയായിരുന്നു സംഭവം. ബാറില്‍ മദ്യപിക്കുന്നതിനിടെ നവാസ് തന്റെ മുഖത്തടിച്ചതാണ് അനീഷിനെ പ്രകോപിതനാക്കിയത്. തുടര്‍ന്ന് ബാറില്‍ നിന്നിറങ്ങിപ്പോയ ഇയാള്‍ പുറത്തുനിന്ന് പെട്രോള്‍ വാങ്ങിക്കൊണ്ടുവന്ന് നവാസിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ അനീഷിന്റെ ശരീരത്തിലേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു.
Tags : dies NattuVishasham DistrictNews