x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ക്ക​ര ജം​ഗ്ഷ​ൻ ന​വീ​ക​ര​ണം ഉടൻ തുടങ്ങും : നവീകരണം നടത്തുന്നത് 15 കോടി രൂപ ചെലവിൽ


Published: November 5, 2025 06:32 AM IST | Updated: November 5, 2025 06:32 AM IST

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര ജം​ഗ്ഷ​ൻ വി​ക​സ​ന​വും ന​വീ​ക​ര​ണ​വും ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​ഡ്വ. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.15​ കോ​ടി രൂ​പ ചെ​ല​വി​ൽ കി​ഫ്‌​ബി ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ചാ​ണ് അ​രു​വി​ക്ക​ര ജം​ഗ്ഷ​ൻ ന​വീ​ക​രി​ക്കു​ന്ന​ത്. 2.3 കോ​ടി രൂ​പ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു ആ​ർ.​ആ​ർ. പാ​ക്കേ​ജ് മു​ഖേ​ന​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

നെ​ടു​മ​ങ്ങാ​ട് - അ​രു​വി​ക്ക​ര - വെ​ള്ള​നാ​ട് റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​രു​വി​ക്ക​ര ജം​ഗ്ഷ​ൻ വി​ക​സ​നം കി​ഫ്‌​ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പു​തി​യ വെ​യ്റ്റിം​ഗ് ഷെ​ഡ്, തെ​രു​വു​വി​ള​ക്കു​ക​ൾ, ഫു​ട്പാ​ത്ത്, മ​ഴ​വെ​ള്ള - ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​കും.
അ​രു​വി​ക്ക​ര ഡാം ​മു​ത​ൽ ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് ജം​ഗ്ഷ​ൻ വ​രെ​യും, അ​രു​വി​ക്ക​ര ജം​ഗ്ഷ​ൻ മു​ത​ൽ ക​ണ്ണം​കാ​രം പ​മ്പ് ഹൗ​സ് വ​രെ​യും 2.20 കി. ​മീ​റ്റ​ർ നീ​ള​ത്തി​ലും12 മീ​റ്റ​ർ വീ​തി​യി​ലും റോ​ഡ് നി​ർ​മി​ക്കും. നെ​ടു​മ​ങ്ങാ​ടു നി​ന്നും മ​ഞ്ച - അ​രു​വി​ക്ക​ര വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ​ക്കും വെ​ള്ള​നാ​ട് നി​ന്നും അ​രു​വി​ക്ക​ര വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ​ക്കും പ്ര​ത്യേ​ക സ്റ്റോ​പ്പു​ക​ളും നി​ല​വി​ൽ​വ​രും.

ന​വീ​ക​ര​ണ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ അ​രു​വി​ക്ക​ര ഡാം ​വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​നും പു​ത്ത​ൻ ഉ​ണ​ർ​വാ​കും. അ​രു​വി​ക്ക​ര വി​ല്ലേ​ജി​ലെ 68 ഭൂ​വു​ട​മ​ക​ളി​ൽ നി​ന്നു​മു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ 90 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. വ​സ്തു ഏ​റ്റെ​ടു​ക്ക​ലി​നാ​യി 2.5 കോ​ടി രൂ​പ ചെ​ല​വി​ട്ടു. ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ലെ കെ​ട്ടി​ട​ങ്ങ​ളും മ​റ്റും പൊ​ളി​ച്ച് മാ​റ്റു​ന്ന പ്ര​വ​ർ​ത്തി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കെ​എ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​ട്ടി യൂ​ട്ടി​ലി​റ്റി ഷി​ഫ്റ്റി​ങ്ങി​നാ​യു​ള്ള തു​ക കി​ഫ്‌​ബി കൈ​മാ​റി. ഒ​രു വ​ർ​ഷ​മാ​ണ് പൂ​ർ​ത്തീ​ക​ര​ണ കാ​ലാ​വ​ധി.

ആ​കെ 19 സെ​ന്‍റ് ഭൂ​മി​യാ​ണ് ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. മു​ഴു​വ​ൻ പു​റ​മ്പോ​ക്ക് ഭു​മി​യും അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി. 68 ഭു​വു​ട​മ​ക​ളി​ൽ 56 പേ​ർ​ക്കും പ​ണം ന​ല്കി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.

Tags : Aruvikkara Local News Thiruvananthapuram Nattuvishesham

Recent News

Corehub Up