തൊടുപുഴ: ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ആശാ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ മധുര വിതരണവും പ്രകടനവും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ജാഫര്‍ഖാന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി റീജണല്‍ കമ്മിറ്റി പ്രസിഡന്റ് എം.കെ. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എച്ച്. സജീവ്, ഡിസിസി മെംബര്‍ കെ.എം. ഷാജഹാന്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി സുകുമാരന്‍, ദിലീപ് പുത്തരിയില്‍, നിസ സക്കീര്‍, സുബൈദ ഷാഹുല്‍, കാഞ്ചന കുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മൂന്നാർ: ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3,000 രൂപ ഉയര്‍ത്തിയതില്‍ മൂന്നാറില്‍ ആശാ വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടന്നു. പുതിയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും ടൗണില്‍ മധുരം വിതരണം ചെയ്തുമായിരുന്നു ആഹ്ലാദപ്രകടനം. മൂന്നാര്‍ ഐഎന്‍ടിയുസി ഓഫീസില്‍നിന്ന് ആരംഭിച്ച പ്രകടനം മൂന്നാര്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ സമാപിച്ചു.
ഐഎന്‍ടിയുസി റീജൺ പ്രസിഡന്റ് ഡി. കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സി. നെല്‍സണ്‍, മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാര്‍ഷ് പീറ്റര്‍ എന്നിവരും ആഹ്ലാദപ്രകടനത്തില് പങ്കുചേര്‍ന്നു.
Tags : ASHA activists demonstration