സിറാജുൽ ഇസ്ലാം
പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം ( 34 ) ആണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 6.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ഹെറോയിൻ വിൽപനയ്ക്കായി വല്ലത്ത് നിൽക്കുമ്പോഴാണ് പ്രതിയെ പൊലിസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് പൊലിസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.
പട്ടാമ്പിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പ്രതി പൊലിസിനോട് പറഞ്ഞു. ഇയാൾക്ക് മയക്കുമരുന്ന് കൊടുത്തവരെയും ഇയാളിൽ നിന്ന് വാങ്ങുന്നവരെയും കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
Tags : NattuVishesham DistrictNews