സണ്‍ഡേ ക്രിക്കറ്റേഴ്സ് ക്ലബ് നടത്തിയ ടൂര്‍ണമെന്റില്‍ വിജയികളായ ഈഗിള്‍ വാരിയേഴ്സ് ടീം.
ചാത്തന്നൂര്‍ : സണ്‍ഡേ ക്രിക്കറ്റേഴ്സ് ക്ലബ് നടത്തിയ ഓണം ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഈഗിള്‍ വാരിയേഴ്സ് ചാമ്പ്യന്മാരായി.വാരിയേഴ്സ് ഇലവന് റണ്ണര്‍ അപ്പ് ആയി. ചിറക്കര മധു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സഹിദ് സംസാരിച്ചു.
ശരത് രാജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.രാഹുല്‍, സാന്റോ, വിഷ്ണു വിജയ്, അരുണ്‍ എന്നിവര്‍ ടീമുകളെ നയിച്ചു. വിവേക്, സുനില്‍ കുമാര്‍, ശര്‍മ രാജ്, മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.വിശാഖ് നന്ദി പറഞ്ഞു.
Tags : Nattuvishesham District News Onam