x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​കേ​ര​ള യാ​ത്ര​യി​ലെ മ​ർ​ദ​നം; ജാമ്യാ​പേ​ക്ഷ​യി​ല്‍ വി​ധി 9ന്


Published: June 6, 2026 11:27 PM IST | Updated: June 6, 2026 11:27 PM IST

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യി​ൽ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത്‌​ കോ​ണ്‍​ഗ്ര​സ്-​കെ​എ​സ്‌യു ​നേ​താ​ക്ക​ളെ മ​ര്‍​ദി​ച്ച കേ​സി​ല്‍ മു​ൻ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജ്യാ​മാ​പേ​ക്ഷ​യി​ല്‍ വി​ധി ചൊ​വ്വാ​ഴ്ച. ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെയും വാ​ദം വി​ശ​ദ​മാ​യി കേ​ട്ട​ശേ​ഷ​മാ​ണ് വി​ധി ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക‌്ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സ് അ​റി​യി​ച്ച​ത്.

പ്ര​തി​ക​ള്‍ മ​ര്‍​ദി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ആ​യു​ധം ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റില്‍ നി​ന്ന് ന​ൽ​കി​യ​ത​ല്ലെ​ന്ന് വാ​ദി​ഭാ​ഗം അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ പ്രീ​തി​പ്പെ​ടു​ത്താ​നാ​ണ് മ​ര്‍​ദ​ന​മെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന് വാ​ദി​ഭാ​ഗം പ​റ​ഞ്ഞു. പ്ര​ത്യേ​ക ല​ക്ഷ്യം വ​ച്ച് ത​ന്നെ​യാ​ണ് ത​ല്ലി​ച്ച​ത​ച്ച​ത്. പോ​ലീ​സ് ഫോ ട്ടോ​ഗ്രഫ​ര്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ മ​ര്‍​ദ​ന​മി​ല്ലെന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

എ​ന്നാ​ല്‍, പോ​ലീ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ പ​ക​ര്‍​ത്തി​യി​ല്ലെ​ന്ന് ക​രു​തി മ​ര്‍​ദ​നം ന​ട​ന്നി​ട്ടി​ല്ല​ന്ന് പ​റ​യ​രു​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. എ​സ്ഐ​ടി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലെ വി​ശ​ദാം​ശ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ ന​ല്‍​കു​ന്ന​തി​ന് മു​മ്പ് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന​തി​ല്‍ കോ​ട​തി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്നാ​ണ് വി​ധി പ​റ​യു​ന്ന​ത് മാ​റ്റി​യ​ത്.

അ​തേസ​മ​യം, ക​ഴി​ഞ്ഞ​ദി​വ​സം വാ​ദം ന​ട​ക്കു​മ്പോ​ള്‍ കോ​ട​തി ഉ​ന്ന​യി​ച്ച സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി​ക്കൊ​ണ്ടു​ള്ള പു​തി​യ റി​പ്പോ​ര്‍​ട്ട് എ​സ്ഐ​ടി ഇ​ന്ന​ലെ സ​മ​ര്‍​പ്പി​ച്ചു. മു​ന്‍​കൂ​ര്‍ ജാ​മ്യം പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​മ്പാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

Tags : Nattuvishesham Local News Bail postponed to 9th

Recent News

Corehub Up