കഴക്കൂട്ടം : ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനെ വെട്ടിപരുക്കേൽപ്പിച്ചു. കണിയാപുരം ചാലിൽ ഷജീർ മൻസിലിൽ ഷജീർ (38)ന് ആണ് വെട്ടേറ്റത്. കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷജീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഷജീറിന്റെ ബന്ധുവും ഓട്ടോറിക്ഷാ ഡ്രൈവറുമായ അഫ്സലിന് എതിരെ മംഗലപുരം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാത്രി 7.30നു ആയിരുന്നു സംഭവം. ചാലിലെ വീടിനു സമീപം റോഡിൽ നിന്ന ഷജീറിനെ ചവിട്ടിതള്ളിയിട്ട് വെട്ടുകത്തി കൊണ്ട് വെട്ടി പരുക്കേൽപ്പിച്ചെന്നാണ് കേസ്.
Tags : Auto-rickshaw driver hacked