വികാരി ഫാ. ജിമ്മി ഓലിക്കല്‍ കൊടിയേറ്റുന്നു.
മാനന്തവാടി: പടമല സെന്റ് അല്ഫോന്സപള്ളിയില് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ തുടങ്ങി.
വികാരി ഫാ. ജിമ്മി ഓലിക്കല്‍ കൊടിയേറ്റി. തിരുനാള്‍ ദിനങ്ങളില്‍ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടാകും.
പ്രധാന തിരുനാള്‍ ദിവസമായ 26ന് രാവിലെ ഒമ്പതിന് വട്ടത്തുവയല്‍ അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു വയലാമണ്ണില്‍ വിശുദ്ധ കുര്‍ബാനയില്‍ കാര്‍മികനാകും. നൊവേന, ലദീഞ്ഞ്, നേര്‍ച്ചഭക്ഷണ വിതരണം എന്നിവ ഉണ്ടാകും.