x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്എ​സ്എ​സി​ന് പു​ര​സ്‌​കാ​രം


Published: August 17, 2026 03:03 AM IST | Updated: August 17, 2026 03:03 AM IST

ക​ട​നാ​ട്: രാ​മ​പു​രം സ​ബ് ജി​ല്ല​യി​ലെ 2025-26 വ​ര്‍​ഷ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ലി​റ്റി​ല്‍ കൈ​റ്റ്‌​സ് സ്‌​കൂ​ളാ​യി ക​ട​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്എ​സ്എ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജി​ല്ലാ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് കോ​ഓര്‍​ഡി​നേ​റ്റ​ര്‍ തോ​മ​സ് വ​ര്‍​ഗീ​സ്, രാ​മ​പു​രം ഉ​പ​ജി​ല്ലാ കൈ​റ്റ് മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍ അ​നൂ​പ് ജി. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വി​ജ​യി​ക​ള്‍​ക്ക് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പി​ടി​എ ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ഐ​ടി ക്ല​ബ്ബിന്‍റെ അ​വാ​ര്‍​ഡ് വി​ത​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ​യ്‌​മോ​ന്‍ ന​ടു​വി​ലേ​ക്കു​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് പാ​നാ​മ്പു​ഴ, ഡോ. ​ടി.​സി. ത​ങ്ക​ച്ച​ൻ, ഹെ​ഡ്മാ​സ്റ്റ​ര്‍ വി.​ജെ. അ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ലി​റ്റി​ല്‍ കൈ​റ്റ്‌​സ് അം​ഗ​ങ്ങ​ളെ​യും അ​വ​രെ ന​യി​ച്ച അ​നൂ​പ് സ​ണ്ണി, സി​സ്റ്റ​ര്‍ ആ​ല്‍​ഫി​ന്‍ എ​ന്നീ അ​ധ്യാ​പ​ക​രെ​യും അ​നു​മോ​ദി​ച്ചു.

Tags : nattu vishesham Award to St. Sebastian's HSS

Recent News

Corehub Up