കോട്ടയം: ഓണം ആഘോഷിക്കാന്‍ കേരളത്തിലേക്കു ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് വരുന്നവരുടെ യാത്രാക്ലേശം പരിഹരിക്കാന്‍ കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും വിദ്യാര്‍ഥികളും ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് യാത്ര ചെയ്യുക പതിവാണ്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് വലയുന്നത്.കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുകയും കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തുകയും ചെയ്താല്‍ മാത്രമേ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.