x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്ര​യ്ക്കി​ടെ കു​ഞ്ഞി​ന് അ​സ്വാ​സ്ഥ്യം; ബ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു


Published: June 11, 2026 04:43 AM IST | Updated: June 11, 2026 04:43 AM IST

യാ​ത്ര​യ്ക്കി​ട​യി​ൽ അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ കു​ഞ്ഞു​മാ​യി ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ്.

കൂ​ത്താ​ട്ടു​കു​ളം: യാ​ത്ര​യ്ക്കി​ട​യി​ൽ അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട കു​ഞ്ഞി​നെ ബ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​യി. കോ​ട്ട​യ​ത്തു​നി​ന്ന് കോ​ത​മം​ഗ​ല​ത്തേ​ക്ക് പോ​യ ബ​സി​ലാ​ണ് ഒ​ന്ന​ര​വ​യ​സു​ള്ള കു​ഞ്ഞി​ന് അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30നാ​യി​രു​ന്നു സം​ഭ​വം.

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ കു​ഞ്ഞി​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​രു​മാ​യി ബ​സ് നേ​രെ ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ട്ടു. പീ​ഡി​യാ​ട്രീ​ഷ്യ​ൻ ഡോ. ​പേ​ൾ മേ​രി വ​ർ​ഗീ​സ്, കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗ​ത്തി​ലെ ഡോ.​ ജി.​ അ​രു​ൺ, ഡോ.​ അ​രു​ൺ കെ. ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഞ്ഞി​ന് ചി​കി​ത്സ ന​ൽ​കി.

കോ​ട്ട​യ​ത്തു​നി​ന്ന് മു​വാ​റ്റു​പു​ഴ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കു​ഞ്ഞും കു​ടും​ബാം​ഗ​ങ്ങ​ളും. യ​ഥാ​സ​മ​യം വേ​റി​ട്ട സേ​വ​നം ന​ൽ​കി​യ കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ നീ​ണ്ട​പാ​റ കൈ​പ്പ​ശേ​രി​ൽ അ​ഭി​ലാ​ഷ്, ക​ണ്ട​ക്ട​ർ കു​ട്ട​മ്പു​ഴ വൈ​പ്പേ​ൽ വി.​പി. തോ​മ​സ് എ​ന്നി​വ​രെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ഭി​ന​ന്ദി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up