x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേൾഡ് കപ്പ് ആവേശത്തിൽ ഡോ. രാജു ഡേവിസ് സ്കൂൾ


Published: June 21, 2026 01:42 AM IST | Updated: June 21, 2026 01:42 AM IST

മാ​ള: വേ​ൾ​ഡ് ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ആ​വേ​ശ​ത്തി​ൽ മാ​ള ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ന്‍​ഡ് സൈ​നി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ.

വി​വി​ധ ഫു​ട്ബോ​ൾ ടീ​മു​ക​ളു​ടെ ജേ​ഴ്സി അ​ണി​ഞ്ഞാ​ണ് ഇ​ന്ന​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ സ്കൂ​ളി​ൽ എ​ത്തി​യ​ത്. അ​ധ്യാ​പ​ക​ർ മു​ത​ൽ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​രും ജേ​ഴ്സി​യാ​യി​രു​ന്നു വേ​ഷം. ഫി​ഫ ഫെ​സ്റ്റ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വേ​ൾ​ഡ് ക​പ്പ്ട്രോ​ഫി​യു​ടെ അ​നാ​വ​ര​ണം, വി​വി​ധ ടീ​മു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള അ​വ​ത​ര​ണ​ങ്ങ​ൾ, ചി​യ​ർ ഗേ​ൾ​സി​ന്‍റെ നൃ​ത്ത​ങ്ങ​ൾ, ഫ​സ്റ്റ് ക്ലി​ക്ക് ഓ​ഫ്, ഗാ​ല​പ് പോ​ള്‍, ഫ്ലാ​ഷ്മോ​ബ് , വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഫു​ട്ബോ​ൾ മ​ത്സ​രം എ​ന്നി​വ ന​ട​ന്നു.

ഗ്വാ​ളി​യാ​ര്‍ ല​ക്ഷ്മി​ഭാ​യ് സ്പോ​ട്സ് ഇ​ന്‍​സ്റ്റി​റ്റൂ​ട്ടി​ല്‍ നി​ന്നെ​ത്തി​യ 15-ഓ​ളം അ​ദ്ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 2 മാ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഫു​ട്ബോ​ള്‍ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​യ​ര്‍​മാ​ന്‍ ഡോ. ​രാ​ജു ഡേ​വി​സ് പെ​രേ​പ്പാ​ട​ന്‍ നി​ര്‍​വ്വ​ഹി​ച്ചു.പ​രി​പാ​ടി​ക​ൾ​ക്ക് ഡ​യ​റ​ക്ട​ർ അ​ന്ന ഗ്രേ​സ് രാ​ജു, പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി എ​ൻ ഗോ​പ​കു​മാ​ർ, പ്രോ​ഗ്രാം കോ-​ഒാ​ർ​ഡി​നേ​റ്റ​ർ റു​ബീ​ന അ​മീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : World Cup

Recent News

Corehub Up