x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ കൂ​ടു​ത​ൽ ലൈ​ഫ്ഗാ​ർ​ഡു​മാ​രെ വി​ന്യ​സി​ക്കും: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്


Published: June 21, 2026 02:54 AM IST | Updated: June 21, 2026 02:54 AM IST

ക​ണ്ണൂ​ർ: പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ കൂ​ടു​ത​ൽ ലൈ​ഫ്ഗാ​ർ​ഡു​മാ​രെ വി​ന്യ​സി​ക്കു​മെ​ന്ന് മ​ന്ത്രി പി.​സി വി​ഷ്ണു​നാ​ഥ്. പ​യ്യാ​മ്പ​ല​ത്ത് ക​ട​ലി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30ഓ​ടെ ഇ​റ​ങ്ങി​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ കാ​ണാ​താ​യ​തി​നെത്തു ട​ർ​ന്ന് ബീ​ച്ചി​ൽ എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.

കൂ​ടു​ത​ൽ അ​പാ​യ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മേ​യ​ർ പി. ​ഇ​ന്ദി​ര, ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

രാ​വി​ലെ 9.15ന് ​പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പം ക​ട​ലി​ൽ ഇ​റ​ങ്ങി​യ മൈ​സൂ​രു നി​ന്നു​ള്ള എ​ട്ടം​ഗ​സം​ഘ​വും അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. തി​ര​യി​ൽ​പ്പെ​ട്ട 24 കാ​ര​നാ​യ ചി​ര​ന്ത്ശ​ർ​മ​യെ ര​ക്ഷ​പ്പെ​ടു​ത്തി.​
ലൈ​ഫ്ഗാ​ർ​ഡു​മാ​രാ​യ വി​ജേ​ഷ് ജോ​സ​ഫ്, ഡേ​വി​ഡ് ജോ​ൺ​സ​ൺ, തീ​ര​ദേ​ശ പോ​ലീ​സ് വാ​ർ​ഡ​ൻ അ​രു​ൺ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

 

 

Tags : Payyanpalam Nattuvishesham Distric News

Recent News

Corehub Up